ഭക്ഷണവുമായല്ല, ശുചിത്വവുമായാണ് ബന്ധം. അനാരോഗ്യകരമായ ചുറ്റുപാടാണ് വിരശല്യത്തിന് കാരണമാകുന്നത്. നന്നായി ചൂടാക്കിത്തന്നെ പാചകം ചെയ്യണം. പാചകം നന്നായാല്‍ പോരാ, പാത്രവും നന്നാവണം. ഭക്ഷണത്തിനു മുമ്പും പിമ്പും നന്നായി കൈകഴുകണം. നഖങ്ങള്‍ വെട്ടി വെടുപ്പാക്കാന്‍ രക്ഷിതാക്കള്‍ തന്നെ മുന്‍കൈയെടുക്കണം. വിരയ്ക്ക് ചികിത്സ ചെയ്യുമ്പോള്‍ വീട്ടില്‍ എല്ലാവരും മരുന്നുകഴിക്കണം. കുട്ടി മാ ത്രം കഴിച്ചാല്‍ പോരാ.
രാത്രി കുട്ടി മലദ്വാരം ചൊറിയുന്നുണ്ടാവും. രാവിലെ പല്ലുതേപ്പിക്കുംമുമ്പ് വിരലുകള്‍ ബ്രഷ് ചെയ്യിക്കണം. വീട്ടില്‍ പാചകം ചെയ്യുന്നവരും വൃത്തി കാത്തുസൂക്ഷിക്കണം. ആറുമാസത്തിലൊരിക്കല്‍ കുട്ടിക്ക് വിരയിളക്കണം എന്നുപറയുന്നതില്‍ കാര്യമില്ല. വിരയുണ്ടെങ്കില്‍ മതി ചികിത്സ. മലദ്വാരം കൈ കൊണ്ട് നേരിട്ട് ചൊറിയാന്‍ പറ്റാത്തവിധത്തിലുള്ള അടിയുടുപ്പ് രാത്രി ഇടുവിക്കാം. വിരലില്‍ മുട്ട പറ്റിപ്പിടിച്ച് അത് പിറ്റേന്ന് വീണ്ടും വയറ്റിലെത്തുന്നത് തടയണം.