വൈറസ് കൊണ്ടുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് അഞ്ചാംപനി അഥവാ മീസില്‍സ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. പനി, ജലദോഷം, വരണ്ട ചുമ, കണ്ണു ചുവപ്പ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായില്‍ താഴത്തെ കടപ്പല്ലിനു നേരെ കവിളിനുള്ളില്‍ മണല്‍ത്തരി പോലെ വെള്ളപ്പാടുകള്‍ ചിലപ്പോള്‍ കാണാം. കരച്ചില് കഴിഞ്ഞ മുഖഭാവമാണ് കുട്ടികളില്‍ കാണുക. അഞ്ചാം ദിവസത്തോടെ മുഖത്തു തുടങ്ങി ശരീരമാസകലം ചുവന്ന തരികള്‍ പ്രത്യക്ഷപ്പെടുന്നു. തണുപ്പുരാജ്യങ്ങളില്‍ വളരെ ഭീതിയുണര്‍ത്തുന്ന ഒരു രോഗമാണിത്. ബ്രോങ്കോ ന്യൂമോണിയ, ചെവിപഴുപ്പ്, മസ്തിഷ്കജ്വരം എന്നീ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. ദ്രവരൂപത്തിലുള്ള ഭക്ഷണം, പാരസറ്റമോള്‍ എന്നിവ കൊണ്ട് രോഗം നിയന്ത്രിക്കാമെങ്കിലും ചിലയവസരങ്ങളില്‍ ഓക്സിജനും കൊടുക്കേണ്ടിവരും. ഒന്‍പതു മാസം തികയുമ്പോള്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി രോഗം തടയാവുന്നതാണ്.












മലിനവായു നേരെ ശ്വാസകോശത്തില്‍ എത്തിയാല്‍ അത് ശ്വാസനാള, ശ്വാസകോശ സംബന്ധമായ പല അസുഖങ്ങള്‍ക്കും കാരണമാകും. ..



