പശുവിന്‍ പാല്‍ പശുക്കുട്ടിക്കും, ആട്ടിന്‍പാല്‍ ആട്ടിന്‍കുട്ടിക്കും ഉള്ളതാണെന്നു പറയാറുണ്ട്. മനുഷ്യന്റെ പാലില്‍നിന്ന് വ്യത്യസ്തമാണ് ഇവ. മൃഗങ്ങളുടെ പാല്‍ കുടിക്കുന്ന കുട്ടികളില്‍ ആസ്തമ, ശ്വാസകോശരോഗങ്ങള്‍, ത്വഗ്രോഗങ്ങള്‍, വയറിളക്കം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. പാക്കറ്റ് പാലും പാല്‍പ്പൊടികളും പലപ്പോഴും മൃഗങ്ങളുടെ പാലിന്റെ മിശ്രിതങ്ങളോ മറ്റോ ആയിരിക്കും. കഴിവതും ഇവ ഉപയോഗിക്കാതിരിക്കുന്നതാണുത്തമം.