Home>Kids Health>Common Diseases
FONT SIZE:AA

ബ്രോങ്ക്യോലൈറ്റിസ്‌

ഡോ. വി.കെ ശ്രീനിവാസന്‍

ആറുമാസത്തിനു താഴെ പ്രായമുള്ള ശിശുക്കളില്‍ വൈറസ്ബാധകൊണ്ടുണ്ടാകുന്ന ബ്രോങ്ക്യോലൈറ്റിസ് എന്ന ശ്വാസകോശരോഗം സാധാരണ കണ്ടുവരുന്നു. ജലദോഷമാണ് ആദ്യലക്ഷണം. രണ്ടുദിവസത്തിനകം ചുമ, പനി, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, വലിവ് എന്നീ അസുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

വലിവുണ്ടെങ്കില്‍ അസുഖം ബ്രോങ്ക്യോലൈറ്റിസ് ആണെന്ന് ഉറപ്പിക്കാം. രോഗം നിര്‍ണയിക്കാന്‍ നെഞ്ചിന്റെ എക്‌സ്‌റേ പരിശോധന വേണ്ടിവന്നേക്കാം. ആന്‍റിബയോട്ടിക് മരുന്നുകള്‍ കൊണ്ട് രോഗശമനം ഉണ്ടാകുന്നില്ല. ഈ കുട്ടികളില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആസ്ത്മാരോഗമുണ്ടാകാനുള്ള സാധ്യതയേറെയാണ്.
Tags- Bronchiolitis
Loading