കുളിപ്പിക്കുന്നതിനു മുമ്പ് എണ്ണ തേപ്പിക്കണോ? തേച്ചില്ലെങ്കില്‍ മുടി ചെമ്പിക്കുമോ?
എണ്ണ തേക്കുന്നത് പരമ്പരാഗതമായി ഇന്ത്യയില്‍ ചെയ്തുപോരുന്ന കാര്യമാണ്. തലയിലും ശരീരത്തിലും എണ്ണ തേച്ചു കഴിയുമ്പോള്‍ രക്തചംക്രമണം ത്വരിതപ്പെടുകയും തൊലിയുടെ രൂപഭംഗി വര്‍ധിക്കുകയും ചെയ്യുന്നു.
തലയോട്ടിയിലെ കോശങ്ങളിലെ (തലച്ചോറിലെയല്ല) രക്തചംക്രമണം കൂടുമ്പോള്‍ മുടിയുടെ ആരോഗ്യവും അഴകും കൂടുന്നു. എണ്ണ തേച്ചില്ലെങ്കില്‍ മുടി ചെമ്പിക്കുകയില്ല, മറിച്ച് എണ്ണ തേക്കുമ്പോള്‍ മിനുക്കംകൊണ്ട് മുടിയുടെ കറുപ്പ് കൂടുന്നതായി തോന്നുന്നതാണ്.