ചേലാകര്‍മത്തിന്റെ ഗുണങ്ങളായി പറയാറുള്ളത് ലിംഗാര്‍ബുദം, ലൈംഗികരോഗങ്ങള്‍, ഫൈമോസിസ് എന്നിവ തടയാന്‍ ഒരു പരിധിവരെ സഹായിക്കും എന്നതാണ്. ഇതിനെക്കുറിച്ച് അമേരിക്കയിലെ ശിശുചികിത്സാ വിദഗ്ധര്‍ അഞ്ചു വര്‍ഷക്കാലം (1971-'75) ഗവേഷണപഠനം നടത്തി. അവരുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. -സുന്നത്തിന് വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ ഒന്നും ഇല്ല.
1978ലും 1983ലും തുടര്‍ പഠനങ്ങള്‍ നടക്കുകയും ആദ്യത്തെ നിലപാടില്‍തന്നെ അവര്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. വേദനാജനകമാണെന്നും, അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും മൂത്രക്കുഴലിന്റെ ദ്വാരം ചെറുതാകുന്നതിന് സാധ്യതയുണ്ടെന്നും ലിംഗത്തിന്റെ ശസ്ത്രക്രിയാസമയത്തുണ്ടാവുന്ന അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അവര്‍ വിലയിരുത്തി.
ഇതനുസരിച്ച് എല്ലാ കുട്ടികള്‍ക്കും ചേലാകര്‍മം ചെയ്യുന്നതിന് വൈദ്യശാസ്ത്രപരമായ സാംഗത്യം ഇല്ലെന്നു പറയേണ്ടിവരും. മതപരമായുള്ള ആവശ്യത്തിനും, ചില പ്രത്യേക അസുഖമുള്ള കുട്ടികള്‍ക്കും ചേലാകര്‍മം ചെയ്യാവുന്നതാണ്.