Home>Kids Health>Right Path
FONT SIZE:AA

കാര്‍ട്ടൂണ്‍ കാണല്‍

ഡോ. എം. മുരളീധരന്‍

ടിവി അധികസമയം കാണുന്നത് കുട്ടികളുടെ കണ്ണിന് ദോഷകരമാണ്. 8-10 അടിയെങ്കിലും ദൂരെയിരുന്നേ കുട്ടികള്‍ ടിവി കാണാവൂ. കാര്‍ട്ടൂണുകളാവട്ടെ കുട്ടികളുടെ കണ്ണിനെ ഏറ്റവും ദോഷകരമായി ബാധിക്കുന്നതാണെണ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കാര്‍ട്ടൂണുകള്‍ കാണുന്ന സമയം പതുക്കെ പതുക്കെ കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കണം.

മറ്റു കളികളിലേക്ക് കുട്ടിയുടെ ശ്രദ്ധ തിരിച്ചുവിട്ട് എളുപ്പത്തില്‍ സാധിക്കാവുന്നതേയുള്ളൂ. കാര്‍ട്ടൂണുകളുടെ ദോഷവശങ്ങള്‍ കുട്ടിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കണം. മാതാപിതാക്കള്‍ക്ക് സ്വസ്ഥമായിരിക്കാനായി കുട്ടിയെ ടിവിയുടെ മുന്നിലിട്ടു പോവുന്ന മുതിര്‍ന്നവരുടെ സ്വാര്‍ഥതയാണ് ഇത്തരം പ്രവണതകള്‍ക്ക് വഴിയൊരുക്കുന്നത്.
Tags- Cartoon
Loading