സാധാരണ പേസ്റ്റ് മതിയോ? അതോ പ്രത്യേക ബേബിപേസ്റ്റ് ഉപയോഗിക്കണോ?
കുഞ്ഞുങ്ങള്‍ക്ക് ടൂത്ത് ബ്രഷ് മാത്രം ഉപയോഗിച്ച് പല്ലു തേപ്പിച്ചാല്‍ മതി. പേസ്റ്റുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അവ വായയ്ക്ക് ഒരു സുഖാനുഭവം തരുന്നു എന്നല്ലാതെ വായ വൃത്തിയാക്കുന്നതില്‍ കാര്യമായ പങ്കൊന്നും വഹിക്കുന്നില്ല.
കൊച്ചുകുട്ടികള്‍ക്ക് മാവിലയുടെ നീര് ഉപയോഗിക്കാം. പരമ്പരാഗത പല്‍പ്പൊടികളും ഉപയോഗിക്കാവുന്നതാണ്. അവകൊണ്ട് പല്ലുതേച്ചതിനുശേഷം ടൂത്ത്ബ്രഷ് ഉപയോഗിച്ച് നന്നായി ബ്രഷ് ചെയ്താല്‍ വളരെ നന്നായിരിക്കും.