
വയറിളക്കം വന്നാലും പേടിക്കേണ്ട കാര്യമില്ല. ശരീരത്തില്‍നിന്നും നഷ്ടപ്പെടുന്ന ജലവും ലവണങ്ങളും തിരികെ നല്‍കുകയെന്നതാണ് പ്രധാനം. അതിന് ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നതിനനുസരണമായി ഒ.ആര്‍.എസ്. (ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട്) ലായനിയോ മറ്റു പാനീയങ്ങളോ നല്‍കണം. (ഉദാ: കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോര്)
കുഞ്ഞിന്റെ തൂക്കത്തിനനുസരിച്ച് ഒരു കിലോ തൂക്കത്തിന് 10 മില്ലിലിറ്റര്‍ എന്നകണക്കില്‍ വേണം ഓരോ പ്രാവശ്യവും വയറിളകിക്കഴിയുമ്പോള്‍ ദ്രാവകങ്ങള്‍ നല്‍കാന്‍. (ഉദാ: 10 കിലോ ഭാരമുള്ള കുഞ്ഞിന് 100 മില്ലി.) ഈ വെള്ളം ഒന്നിച്ച്, ഒറ്റയടിക്ക് നല്‍കരുത്. ഒരു സ്പൂണ്‍ ഉപയോഗിച്ച് 5 10 മില്ലി വീതം 23 മിനിറ്റ് ഇടവിട്ട് നല്‍കണം. ഒരു മണിക്കൂറില്‍ മൂന്നിലേറെ പ്രാവശ്യം വയറിളകുകയോ ഛര്‍ദ്ദിക്കുകയോ ചെയ്താല്‍, കടുത്ത പനിയുണ്ടെങ്കില്‍, കുഞ്ഞ് ഒന്നുംതന്നെ കഴിക്കുന്നില്ല എങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കണം