നിരന്തരമായ കമ്പ്യൂട്ടര്‍ കളികള്‍ കണ്ണുകളെയും പഠനത്തെയും മാനസികാരോഗ്യത്തെയുമൊക്കെ ബാധിച്ചേക്കാനിടയുണ്ട്. അക്രമാസക്തമായ കളികള്‍ തീരെ പ്രോത്സാഹിപ്പിക്കരുത്. ഒരു ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കുവാന്‍ അനുവദിക്കാതിരിക്കുക.
പക്ഷേ, ഒരു പഠനസാമഗ്രി എന്ന നിലയില്‍ കമ്പ്യൂട്ടറിന്റെ ഉപയോഗം ദിവസംതോറും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മോണിറ്ററിന്റെ തിളക്കം കുറയ്ക്കുവാനും കുട്ടിയുടെ ഇരിപ്പ് ശരിയായ രീതിയില്‍ ആയിരിക്കുവാനുമെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.