നടന്നു പഠിക്കുന്നതിനായി കുട്ടികള്‍ വാക്കറുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. വാക്കറുകള്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും കുഞ്ഞിന്റെ സ്വാഭാവിക വളര്‍ച്ചാഘട്ടങ്ങളുടെ വേഗം കൂടുകയോ കുറയുകയോ ചെയ്യുകയില്ല.
ഏതാണ്ട് ഒരു വയസ്സ് ആകുമ്പോഴേക്ക് സാധാരണയായി കുട്ടികള്‍ പിച്ചവെച്ചു തുടങ്ങും. ക്രമേണ, എവിടെയെങ്കിലുമൊക്കെ പിടിച്ച് നടക്കാന്‍ തുടങ്ങുകയും ചെയ്യും. വാക്കറുകളില്‍ നടക്കുമ്പോള്‍ പലപ്പോഴും തട്ടിമറിഞ്ഞു വീണും മറ്റും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. 150-200 രൂപയിലധികമാവും ഇവ വാങ്ങാന്‍. സാമ്പത്തികമായി ഇതൊരു നഷ്ടവുമാണ്.