തീര്‍ത്തും അനാരോഗ്യകരമാണിത്. കാരണം, നമ്മുടെ കുട്ടികള്‍ നടത്തുന്ന ഡയറ്റിങ് ഒരിക്കലും സമീകൃതമല്ല. ചില സാധനങ്ങള്‍ ഒഴിവാക്കും. വേറെചിലത് കഴിക്കും. വളരു ന്ന പ്രായത്തില്‍ വേണ്ട പോഷകങ്ങളില്‍ പലതും ഇങ്ങനെനഷ്ടപ്പെടും. ഒരുമാസം ഡയറ്റിങ് നടത്തും. പിന്നത്തെ മാസം ഭക്ഷണം കൂടും. 'ജങ്ക്ഫുഡ്' എന്നറിയപ്പെടുന്ന ബേക്കറി ഫാസ്റ്റുഫുഡ് സാധനങ്ങളാണ് കൂടുതല്‍ കഴിക്കുക. ഇത് ആരോഗ്യം താറുമാറാക്കും.
വളരുന്ന പ്രായത്തില്‍ ഡയറ്റിങ് വേണ്ട. തടി കൂടുന്നുണ്ടെന്നും 'സ്ലിം' ആവണമെന്നും തോന്നുന്നുണ്ടെങ്കില്‍ ഭക്ഷണം കുറയ്ക്കാതെ വ്യായാമം കൂട്ടുക. ഭക്ഷണം കുറയ് ക്കുന്നത് പഠനത്തെയും പരീക്ഷയെയും കാ യികശേഷിയെയും ഒക്കെബാധിക്കും. ഓടിക്കളികളെല്ലാം ഒഴിവാക്കി ചിപ്‌സും മിക്‌സ്ചറും തിന്ന് ടി.വി. കണ്ടിരിക്കുന്ന ഏര്‍പ്പാടാണ് നിര്‍ത്തേണ്ടത്.
തൂക്കം കൂടുന്നുണ്ടെങ്കില്‍ മധുരം നിര്‍ത്താം. കൊഴുപ്പും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ഒഴിവാക്കാം. വറുത്തകായ മുഴുവന്‍ എണ്ണയാണെന്നറിയുക. മീന്‍ പൊ രിച്ചതു വേണ്ട, കറി മതി. പച്ചക്കറി ധാരാളം കഴിക്കണം. ദിവസവും ഒരുമണിക്കൂറെങ്കിലും കളികളും സൈക്കിളോട്ടവും നടത്തവുമൊക്കെയായി ചെലവാക്കണം. ഭക്ഷണം കഴിക്കാതെ ശരീരം മെലിയിക്കുന്ന അനൊറെക്‌സിയ നെര്‍വോസ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ അതിനുള്ള ചികിത്സ ചെയ്ത് പരിഹരിക്കണം. കൗമാരത്തില്‍ ഭക്ഷണനിയന്ത്രണം ആശാസ്യമേയല്ല.