
ആണ്‍കുട്ടികളിലാണ് ഈ രീതിയിലുള്ള വിഷമം കൂടുതല്‍ കാണുന്നത്. പ്രസവശേഷം ഒരു മണിക്കൂറിനകം ശ്വസനത്തിന്റെ വേഗത കൂടുകയും നെഞ്ചിന്റെ കീഴ്ഭാഗം ഉള്ളിലേക്ക് വലിയുന്നതും കാണാം. നെഞ്ചിന്റെ എക്സ്റേ പരിശോധന കൊണ്ട് രോഗം മനസ്സിലാക്കാം. ഗര്‍ഭാശയ ദ്രാവകവും കുഞ്ഞിന്റെ ആദ്യത്തെ മലവും
ശ്വാസനാളത്തിലേക്ക് പ്രവേശിക്കല്‍, ഗര്‍ഭാശയത്തില്‍ വെച്ചുണ്ടാകുന്ന ന്യൂമോണിയ, ശ്വാസകോശങ്ങളിലെ കുമിളകള്‍ പൊട്ടല്‍ എന്നീ കാരണങ്ങള്‍ കൊണ്ട് ശ്വാസംമുട്ടലുണ്ടാകാം.
മുല കുടിക്കുന്ന കുഞ്ഞുങ്ങളില്‍ ആറുമാസം പ്രായമാകുന്നതുവരെ ശ്വാസകോശ രോഗങ്ങള്‍ താരതമ്യേന കുറവാണ്. അണുബാധക്കെതിരെയുള്ള ആന്റിബോഡികള്‍ ഉള്ള അമ്മയുടെ മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് പലവിധ ശ്വാസകോശ രോഗങ്ങള്‍ക്കെതിരെ രക്ഷ നല്കുന്നു.