മുലപ്പാല്‍ നല്കുവാനായി കുഞ്ഞിനെ മാറോടു ചേര്‍ത്തുപിടിക്കുമ്പോള്‍ തന്നെ പാല് കുടിക്കുന്നതിനനുയോജ്യമായ ഒരു 'പൊസിഷന്‍' കുട്ടി സ്വീകരിച്ചുകഴിഞ്ഞിരിക്കും. കുട്ടിയെ ഇടതുമുല കുടിപ്പിക്കുവാനായി എടുക്കുമ്പോള്‍ ഇടത് കൈമടക്ക് കൊണ്ട് കുഞ്ഞിന്റെ തല താങ്ങണം. കുട്ടിയുടെ ശരീരം അമ്മയുടെ നേരെ തിരിഞ്ഞിരിക്കണം. കുഞ്ഞ് മുലക്കണ്ണുമാത്രം വായിലാക്കിയാല്‍ പോരാ മുലക്കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗം കൂടി വായിലാക്കിവലിക്കണം.