മുലപ്പാല്‍ തികയാതെ വരുമ്പോള്‍
തികയുന്നില്ലെന്നത് നമ്മുടെ തോന്നലാണ്. തികയും. പശുവിന്റെ കാര്യം നോക്കൂ. കുട്ടിക്ക് കുടിക്കാനും നമ്മുടെ വീട്ടിലെ എല്ലാവര്‍ക്കും കുടിക്കാനും കടയില്‍ കൊടുക്കാനുമൊക്കെ പാല്‍ ചുരത്തുന്നില്ലേ? കറന്നാലേ പാലുണ്ടാവൂ എന്നത് നമുക്കും ബാധകമാണ്. കുഞ്ഞ് എത്രകണ്ട് മുലകുടിക്കുന്നുവോ അത്രയും പാല്‍ വരും. ഇതു മനസ്സില്‍ വെച്ച്, മുലയൂട്ടുന്ന അമ്മമാര്‍ നല്ല പോഷകാഹാരങ്ങള്‍ നന്നായി കഴിക്കണമെന്നു മാത്രം. സമീകൃതാഹാരമായിരിക്കണം അമ്മയുടേത്. അല്ലങ്കിലും കുഞ്ഞിനു പാല്‍ കിട്ടും. അമ്മ ക്ഷീണിച്ചുപോകും എന്നുമാത്രം. കഴിവതും അമ്മ ടെന്‍ഷനില്ലാതിരിക്കണം. മനസ്സ് ശാന്തമായിരുന്നാല്‍ പാലുല്‍പാദനം കൂടിക്കൊള്ളും.
അമ്മമാര്‍ ജോലിക്കു പോകുമ്പോള്‍ മുലയൂട്ടാന്‍ പ്രയാസമല്ലേ?
മൂന്നുമാസം വരെയെങ്കിലും (മെറ്റേണിറ്റി ലീവും മറ്റുമുപയോഗിച്ച്) നന്നായി മുലയൂട്ടുക. മറ്റ് പാലൊന്നും ശീലിപ്പിക്കരുത്. മൂന്നുമാസത്തിനുശേഷം മുത്താറിയും മറ്റും കൊ ടുത്തുതുടങ്ങാം. രാവിലെ നന്നായി മുലകൊടുക്കുക. ജോലിക്കു പോയി ഉച്ചയ്ക്കു വരാന്‍ പറ്റുമെങ്കില്‍ അപ്പോഴും. പിന്നെ വൈകീട്ട്. ഉച്ചയ്ക്ക് വരാന്‍ പറ്റില്ലെങ്കില്‍ രാവിലെ മുലപ്പാല്‍ കറന്ന് സൂക്ഷിച്ചുവെക്കാം. ആറുമണിക്കൂര്‍ വരെ കേടുകൂടാതിരുന്നോളും. അതിലധികം സമയം വേണമെങ്കില്‍ ഫ്രിഡ്ജ ില്‍ വെക്കാം. ഇത് ആവശ്യാനുസരണം സ്പൂണുപയോഗിച്ച് കൊടുക്കാം.