പെണ്ണുങ്ങളില്‍ കണ്ടുവരുന്നയിനം കഷണ്ടിയാണിത് (ളലാമഹല ുമേേലൃി യമഹറില)ൈ. മെയ്ല്‍ പാറ്റേണ്‍ കഷണ്ടിയും സ്ത്രീകളില്‍ വരാറുണ്ട്; അപൂര്‍വമാണെന്നു മാത്രം.
സ്വാഭാവികമായി കൊഴിയുന്ന മുടിക്കു പകരം മുടി വരുന്നില്ലെങ്കിലാണ് കഷണ്ടിയുണ്ടാവുക. സ്ത്രീകളില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ജനിതക പ്രശ്‌നങ്ങള്‍, പ്രായം ഇങ്ങനെ പല ഘടകങ്ങള്‍ കൊണ്ടും കഷണ്ടി വരാം. ഉദാഹരണത്തിന്, ഋതുവിരാമത്തിനു ശേഷമുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് ചില സ്ത്രീകളുടെ മുടി നേര്‍ത്തുപോവാം. ഒപ്പം മുഖത്തും മറ്റും അനാവശ്യമായി രോമം വരികയും ചെയ്യും.
സ്ത്രീകഷണ്ടിയുടെ ശൈലി പുരുഷകഷണ്ടയില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കും. പ്രത്യേക ഭാഗത്തായല്ല, മൊത്തത്തിലാണ് സ്ത്രീകള്‍ക്ക് രോമം കൊഴിയുക. അതുകൊണ്ടുതന്നെ, പകുതി മുടി കൊഴിഞ്ഞാലും അറിയണമെന്നില്ല.