Home>Diseases>Blood Pressure
FONT SIZE:AA

രക്തസമ്മര്‍ദ്ദം ജീവന്‍ നിലനിര്‍ത്താന്‍

ജീവന്റെ തുടിപ്പ് ശരീരത്തില്‍ നിലനിര്‍ത്തുന്നത് രക്തസമ്മര്‍ദ്ദമ്മാണ്. അതിനാല്‍ തന്നെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഹൃദയമിടിപ്പിന്റെ ആധാരമാണ് രക്തസമ്മര്‍ദ്ദം.രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോള്‍ കുഴല്‍ഭിത്തികളിലുണ്ടാവുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദയം സങ്കോചിച്ച് രക്തത്തെ ശക്തമായി പുറത്തേക്കു തള്ളുന്നതാണ് രക്തസമ്മര്‍ദത്തിനു പ്രധാന കാരണം.
വലിയൊരു പമ്പിങ് സ്റ്റേഷനില്‍നിന്ന് വെള്ളം പമ്പ് ചെയ്തുവിടുന്നതുപോലെയാണ് രക്തപ്രവാഹവും എന്നു പറയാം. പമ്പിങ് സ്റ്റേഷനില്‍നിന്ന് വെള്ളം പുറത്തുവരുന്നത് കൂറ്റന്‍ കുഴലുകളിലൂടെയാവും. ഈ വലിയ കുഴലില്‍നിന്ന് ചെറിയ ചെറിയ ശാഖകളായി പിരിയുന്ന കുഴലുകളിലൂടെ വെള്ളം ഒഴുകുന്നു.



ഈ ശാഖാകുഴലുകളില്‍നിന്ന് വീടുകളിലേക്കു വെള്ളമെത്തുന്നത് വീണ്ടും ചെറിയ കുഴലുകളിലൂടെ ആയിരിക്കും. ഒടുവില്‍ ടാപ്പിലേക്ക് എത്തുന്നത് അരയിഞ്ചോ മറ്റോ വ്യാസമുള്ള വളരെ ചെറിയ കുഴലിലൂടെ. വലിയ കുഴലില്‍നിന്ന് ചെറിയ ചെറിയ കുഴലുകളിലേക്ക് ഒഴുകുമ്പോള്‍ മാത്രമേ വെള്ളത്തിന് വേണ്ടത്ര സമ്മര്‍ദം നിലന ിര്‍ത്താന്‍ കഴിയുകയുള്ളൂ. ഹൃദയത്തില്‍നിന്നുള്ള രക്തപ്രവാഹവും ഇതുപോലെയാണ്. മഹാധമനിയില്‍ നിന്ന് ശാഖാധമനികളിലേക്കും അവിടെനിന്ന് വീണ്ടും ചെറിയ രക്തക്കുഴലുകളിലേക്കും വീണ്ടും നേര്‍ത്ത ലോമികകളിലേക്കും രക്തം എത്തുന്നു. ഇങ്ങനെ രക്തം പ്രവഹിക്കുമ്പോള്‍ രക്തക്കുഴലുകളിലുണ്ടാകുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം.


ഡോ. മാത്യു തോമസ്

Tags- Blood Pressure
Loading