മദ്യപാനത്തെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുമുള്ള ബോധവത്കരണ പരിപാടികള്‍ക്കും വൈദ്യോപദേശങ്ങള്‍ക്കും ഒരു പരിധിവരെ മദ്യപാനം തടയാന്‍ കഴിയും. മദ്യാസക്തിയെ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. പുരുഷന്മാര് രണ്ട് ഡ്രിങ്കില്‍ കൂടുതലും സ്ത്രീകള്‍ ഒരു ഡ്രിങ്കില്‍ കൂടുതലും ഒരു ദിവസം കുടിക്കാന്‍ പാടില്ലെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആല്‍ക്കഹോള്‍ അബ്യൂസ് ആന്റ് ആല്‍ക്കഹോളിസം നിര്‍ദ്ദേശിക്കുന്നത്.
സങ്കീര്‍ണ്ണതകള്‍
. മസ്തിഷ്ക ക്ഷയം
. ശ്വാസ നാളം, അന്നനാളം, കരള്‍, വന്‍കുടല്‍ എന്നിവക്കുണ്ടാകുന്ന കാന്‍സര്‍
. കരള്‍ വീക്കം(സീറോസിസ്)
. ഡെലീറിയം ട്രെമെന്‍സ്(അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങള്‍ കണിക്കുന്ന ഒരു രോഗാവസ്ഥയാണിത്).
. വിഷാദം
. അന്നനാളത്തിലുണ്ടാകുന്ന ബ്ലീഡിംഗ്
. ഹൃദയ പേശികള്‍ക്കുണ്ടാകുന്ന തകരാറ്
. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
. ഉറക്കമില്ലായ്മ
. കരള്‍ രോഗങ്ങള്‍(മദ്യം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്)
. ഓക്കാനം, ഛര്‍ദ്ദി
. നാഡികള്‍ക്കുണ്ടാകുന്ന തകരാറുകള്‍
. പാന്‍ക്രിയാറ്റൈറ്റിസ്
. ജീവകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിന് കഴിയാത്തത് മൂലമുണ്ടാകുന്ന പോഷകക്കുറവ്
. പുരുഷന്മാര്ക്കുണ്ടാകുന്ന ഉദ്ദാരണപ്രശ്നങ്ങള്‍
. ഓര്‍മ്മ നശിക്കല്‍
. സ്ത്രീകളില്‍ ആര്‍ത്തവ വിരാമം
. ആത്മഹത്യ
. വെര്‍ണിക്ക്-കേര്‍സാക്കോഫ് സിന്‍ഡ്രോം
ഗര്‍ഭകാലത്തെ മദ്യപാനം ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങളുണ്ടാകാന്‍ കാരണമാകും. ഇതിലേറ്റവും ഗുരുതരമായത് പെരുമാറ്റ പ്രശ്നങ്ങള്‍ക്കും ബുദ്ധി മാന്ദ്യത്തിനും കാരണമാകുന്ന ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോമാണ്. ജീവിത കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന ഫീറ്റല്‍ ആല്‍ക്കഹോള്‍ അഫക്ട്സ എന്ന അവസ്ഥ ഇതിന്റെ മറ്റൊരു രൂപമാണ്.എന്നാല്‍ മദ്യാസക്തിക്ക് അടിപ്പെട്ടവര്‍ അതിന്റെ ശാരീരിക, മാനസിക പ്രത്യാഘാതങ്ങള്‍ പരിഗണിക്കാറില്ല എന്നതാണ് ദുഖകരം. ആരോഗ്യ പ്രശ്നങ്ങള്‍ അധികരിച്ചു വരുന്നതിനൊപ്പം ഇത്തരക്കാരില്‍ കൂടുതല്‍ കുടിക്കാനുള്ള ആഗ്രഹവും വര്‍ദ്ധിച്ചുവരും.മദ്യാസക്തി ഇന്ന് ഏറ്റവും വലിയ സാമൂഹിക, സാമ്പത്തിക, പൊതുജനാരോഗ്യ പ്രശിനമായി മാറിയിരിക്കുകയാണ്. വാഹനാപകട മരണങ്ങളിലും മറ്റു അപകട മരണങ്ങളിലും പകുതിയിലധികവും മദ്യം മൂലമുണ്ടാകുന്നതാണ്. ആത്മഹത്യാ നിരക്കിലെ വര്‍ദ്ധനയുടെ കാരണവും മറ്റൊന്നല്ല. ഗാര്‍ഹിക അതിക്രമങ്ങളിലേക്കും ജോലി നഷ്ടപ്പെടുന്നതിലേക്കും മറ്റനവധി നിയമ ലംഘനങ്ങളിലേക്കും ജനങ്ങളെ നയിക്കുന്നതും ഈ മദ്യപാന ശീലമാണ്.