മദ്യാസക്തി എന്നാല്‍ മദ്യത്തിന് അടിപ്പെടുന്ന അവസ്ഥയാണ്. മദ്യത്തോട് ശാരീരികവും മാനസികവുമായി ആശ്രിതത്വം പുലര്‍ത്തുന്ന അസ്ഥയിലായിരിക്കും ഇക്കൂട്ടര്‍. മദ്യാസക്തി രണ്ട് തരമുണ്ട്. ആശ്രിതത്വവും ദുരുപയോഗവും. മദ്യം ലഭ്യമാക്കാനം മദ്യപാനത്തിനുമായി ധാരാളം സമയവും ചെലവഴിക്കുന്നവരായിരിക്കും മദ്യത്തോട് ആശ്രിതത്വം പുലര്‍ത്തുന്നവര്‍.
ശാരീരിക ആശ്രിതത്വത്തിന്റെ ലക്ഷണങ്ങള്‍
. മദ്യപാനത്തിലൂടെ ഉദ്ദേശിച്ച ഫലം കിട്ടുന്നതിന് കൂടുതല്‍ അളവ് മദ്യപിക്കേണ്ടി വരുന്നു( ആല്‍ക്കഹോള്‍ ടോളറന്‍സ് കൂടുന്നു)
. മദ്യപാനം മൂലമുള്ള അസൂഖങ്ങള്‍
. മദ്യപിച്ച ശേഷം പറഞ്ഞതോ ചെയ്തതോ ഓര്‍മ്മയില്ലാത്ത അവസ്ഥ(ബ്ലാക്കൗട്ട് എന്നാണിതിന് പറയുക).
. കുടിക്കാതിരിക്കുമ്പോള്‍ പിന്മാറ്റ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.
ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്കിടയാക്കുന്ന തരത്തിലുള്ള ദീര്‍ഘവും അമിതവുമായ കുടി തീക്ഷ്നമായ മദ്യാസക്തിയുടെ സ്വഭാവമാണ്. കുടിച്ചുതുടങ്ങുന്നകാലത്ത് പലര്‍ക്കും കുടി നിയന്ത്രിക്കാനാവുമെങ്കിലും പിന്നീട് നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുകയാണ് പതിവ്. മദ്യാസക്തിയിലേക്ക് നയിക്കുന്ന അറിയപ്പെടുന്ന പൊതുവായ കാരണങ്ങളൊന്നുമില്ല. എന്നാല്‍ മദ്യാസക്തി ശക്തി പ്രാപിക്കുന്നതിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ മദ്യപാനികളായ കുടുംബങ്ങളിലുള്ളവര്‍ മദ്യപാനികളാകാനുള്ള സാധ്യത അല്ലാത്തവരേക്കാള്‍ കൂടുതലാണ്. ചില ജീനുകള്‍ മദ്യാസക്തിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആ ജീനുകളേതെന്നും അവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്താനായിട്ടില്ല.
മദ്യാസക്തിയിലേക്ക് നയിക്കുന്ന മാനസിക ഘടകങ്ങള്‍
. ഉത്കണഠയില്‍ നിന്ന് മോചനം നേടാനുള്ള താല്പര്യം
. ബന്ധങ്ങളിലെ താളപ്പിഴകള്‍
. വിഷാദം
. ആത്മാഭിമാനക്കുറവ്
സാമൂഹിക ഘടകങ്ങള്‍
. എളുപ്പത്തിലുള്ള മദ്യ ലഭ്യത
. അടുത്ത സുഹൃത്തുക്കളുടെ സമ്മര്‍ദ്ധം(നിര്‍ബന്ധം)
. മ്ദ്യപാനത്തിന് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത
. മാനസികപിരിമുറുക്കം നിറഞ്ഞ ജീവിതശൈലി
മദ്യപിക്കുന്നവരുടെ എണ്ണവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.മലയാളി പതിമൂന്നാം വയസ്സില്‍ മദ്യം രുചിച്ചു തുടങ്ങുന്നതായി അടുത്തിടെ ഒരു പഠനത്തില്‍ വെളിപ്പെടുകയുണ്ടായി. 2500 കോടി രൂപയുടെ മദ്യമാണ് പ്രതിവര്‍ഷം നാം കുടിച്ചു തീര്‍ത്തുകൊണ്ടിരിക്കുന്നത്.റോഡപകടങ്ങളും കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും കേരളത്തില്‍ പെരുകുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.