ആഴ്ചയില്‍ 15 ഡ്രിങ്സ് കഴിക്കുന്ന പുരുഷന്മാരും 12 ഡ്രിങ്സ് കഴിക്കുന്ന സ്ത്രീകളും മദ്യാസക്തരാകാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കലാണെങ്കിലും ഒറ്റത്തവണ അഞ്ചോ അതിലധികമോ ഡ്രിങ്സ് കഴിക്കുന്നവരും ഈ ഗ്രൂപ്പില്‍ പെടും.( ഒരു ഡ്രിങ്സ് എന്നാല്‍ 12 ഔണ്‍സ് ബിയര്‍ അല്ലെങ്കില്‍ അഞ്ച് ഔണ്‍സ് വൈന്‍ അല്ലെങ്കില്‍ ഒന്നര ഔണ്‍സ് മദ്യം ആണ്.). ഡോക്ടര്‍ രോഗിയോട് മദ്യപാന ശീലത്തെക്കുറിച്ച് ചോദിച്ചറിയണം. രോഗി പറയാന്‍ വിസമ്മതിക്കുകയോ അയാള്‍ക്ക് അതിന് കഴിയാതാവുകയോ ചെയ്താല്‍ ബന്ധുക്കളോട് ചോദിച്ചറിയണം. മദ്യപാനവുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ശരീര പരിശോധന നടത്തണം.
മദ്യത്തോടുള്ള ആശ്രയത്വം മനസ്സിലാക്കാന്‍ താഴെപ്പറയുന്ന ചോദ്യങ്ങളിലൂടെ സാധിക്കും:
. മദ്യപിച്ച് എപ്പോഴെങ്കിലും വാഹനമോടിച്ചിട്ടുണ്ടോ?
. മുന്‍പ് കുടിച്ചപ്പോള്‍ കിട്ടിയ അനുഭവം ലഭിക്കാനായി എപ്പോഴെങ്കിലും കൂടുതല്‍ കുടിക്കേണ്ടതായി വന്നിട്ടുണ്ടോ?
. കുടിയുടെ അളവ് കുറക്കണമെന്ന് തോന്നിയിട്ടുണ്ടോ?
. കുടി മൂലം ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ?
. നിങ്ങളുടെ മദ്യപാനത്തെക്കറിച്ച് കുടുംബത്തിലുള്ളവര്‍ക്ക് ആശങ്കയുണ്ടോ?
മദ്യാസക്തി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍:
. രക്തത്തിലെ ആല്‍ക്കഹോള്‍ നില പരിശോധിക്കല്‍( അടുത്തിടെ കുടിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഈ പരിശോധന സഹായിക്കും. എന്നാല്‍ മദ്യാസക്തി ഉറപ്പിക്കാനാവില്ല.)
. സമ്പൂര്‍ണ്ണ ബ്ലഡ് കൗണ്ട് പരിശോധന(ഇആഇ)
. ഫോളേറ്റ് ടെസ്റ്റ്
. കരളിന്റെ പ്രവര്‍ത്തനം പരിശോധിക്കല്‍
. സെറം മഗ്നീഷ്യം ടെസ്റ്റ്
. ടോട്ടല്‍ പ്രാട്ടീന്‍ ടെസ്റ്റ്
. യൂറിക് ആസിഡ് പരിശോധന
രോഗപൂര്‍വനിരൂപണം(PROGNOSIS)
മദ്യാസക്തിയുള്ളവരില്‍ 15 ശതമാനം മാത്രമേ ചികില്‍സ തേടിയെത്തുന്നുള്ളൂ.ചികില്‍സക്ക് ശേഷം വീണ്ടും മദ്യപാനം തുടങ്ങുന്നതും സാധാരണമാണ്. അതുകൊണ്ടു തന്നെ മദ്യവിമുക്തി നേടിയവര്‍ വീണ്ടും മദ്യാസക്തിയിലേക്ക് വഴുതി വീഴാതിരിക്കാനായി നടത്തുന്ന തുടര്‍പരിശ്രമങ്ങല്‍ക്കും വൈകാരിക പിന്തുണയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ചികില്‍സാ പദ്ധതികളുടെ വിജയം പലപ്പോഴും വ്യത്യസ്തമായിരിക്കും. എങ്കിലും ധാരാളം പേര്‍ക്ക് ചികില്‍സയിലൂടെ പൂര്‍ണ്ണ മദ്യവിമുക്തി നേടാന്‍ കഴിയുന്നുണ്ട്.