Home>Kids Health>Right Path
FONT SIZE:AA

കഴുത്തുറയ്ക്കല്‍

സാധാരണയായി 3-4 മാസത്തിലാണ് കഴുത്തുറയ്ക്കുന്നത്. ചില കുട്ടികളില്‍ 1-2 മാസം താമസിച്ചേക്കാം. 5-6 മാസമായിട്ടും കഴുത്തുറച്ചില്ലെങ്കില്‍ ഒരു ശിശു ചികിത്സാ വിദഗ്ധന്റെ സേവനം തേടേണ്ടതാണ്.

കുഞ്ഞിന് അഞ്ചുമാസമായി. ഇതുവരെ കമിഴ്ന്നിട്ടില്ല.

4-5 മാസത്തിലാണ് കുട്ടികള്‍ സാധാരണ കമിഴ്ന്നു തുടങ്ങുക. എല്ലാ കുട്ടികളും വളര്‍ച്ചയുടെ പടവുകള്‍ ഒരുപോലെ കൃത്യമായി കേറിപ്പോവണമെന്നില്ല. കുട്ടിയുടെ ബുദ്ധി സാധാരണ പോലെയാണെന്ന് ഉറപ്പുണ്ടെങ്കില്‍, കുട്ടി ചിരിക്കുകയും കളിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കില്‍ സമാധാനത്തോടെ കാത്തിരിക്കാവുന്നതാണ്. 8-9 മാസമായിട്ടും കമഴ്ന്നില്ലെങ്കില്‍ ഒരു ശിശു ചികിത്സാവിഭഗ്ധന്റെ ഉപദേശം തേടുക.


Loading