ഈ അമിതഭാരം കുട്ടിയുടെ നട്ടെല്ലിനെയും നടത്തത്തിന്റെ രീതിയെയും ഒക്കെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശിശുചികിത്സാ വിദഗ്ധരുടെ സംഘടന കുട്ടികളുടെ സ്‌കൂള്‍ബാഗിന്റെ തൂക്കം കുറയ്ക്കാനുള്ള ഒരു അഭ്യര്‍ഥന ഗവണ്‍മെന്‍റിനു സമര്‍പ്പിച്ചിട്ടുണ്ട്. ടൈംടേബിള്‍ ക്രമപ്പെടുത്തി ഓരോ ദിവസവും കൊണ്ടുപോവാനുള്ള പുസ്തകങ്ങളുടെ എണ്ണം നിയന്ത്രിച്ച് സ്‌കൂള്‍ ബാഗിന്റെ തൂക്കം കുറയ്ക്കാന്‍ പി.ടി.എ. വഴി മാതാപിതാക്കള്‍ക്ക് ഓരോ സ്‌കൂളിലും ശ്രമിക്കാവുന്നതേയുള്ളൂ.












സാധാരണ ഗതിയില്‍ 6-8 മാസങ്ങളില്‍ പല്ലുകള്‍ വന്നു തുടങ്ങുമെങ്കിലും ചില കുട്ടികളില്‍ ഇത് ഒന്നര വയസ്സുവരെയൊക്കെ ..



