AnnaChandam Head
തിരുനക്കര ശിവന്‍

കോട്ടയം നഗരമധ്യത്തിലെ പ്രശസ്തമായ മഹാദേവക്ഷേത്രമാണ് തിരുനക്കര. തിരുനക്കര തേവരുടെ അരുമയും നാട്ടുകാരുടെ അഭിമാനവുമായ 'ആനയഴകന്‍'-അതാണ് തിരുനക്കര ശിവന്‍. ഒമ്പതേകാല്‍ അടി ഉയരം, നാല്പതിനടുത്ത് പ്രായം, കണ്ടാല്‍ ആരും മനസ്സ് നിറഞ്ഞ് നോക്കിനിന്നുപോകുമാറുള്ള കൊഴുത്തുരുണ്ട...



തൃക്കടവൂര്‍ ശിവരാജു

ആനയും ആനച്ചന്തവും ആനക്കമ്പവും മധ്യകേരളമെന്ന തൃശ്ശൂര്‍, പാലക്കാട് ജില്ലകളുടെ മാത്രം കുത്തകയെന്ന് വിശ്വസിക്കുന്നവര്‍ക്ക് മുന്നില്‍ തിരുവിതാംകൂറിന്റെ തിരുമുറ്റത്ത് നിന്ന് ഒരു ഉശിരന്‍ പോരാളി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഗജരാജസേനയിലെ ഉയരക്കേമന്‍; ആനക്കമ്പക്കാരെ...



കാഞ്ഞിരക്കാട്ട് ശേഖരന്‍

കോട്ടയമെന്ന അക്ഷരനഗരിയിലെ താരത്തിളക്കമാര്‍ന്ന ഗജരാജപ്രജാപതി; നാടനാനകളുടെ തനതുമേല്‍ക്കോയ്മകളായ അംഗപോംഗലക്ഷണത്തികവുകളും ആണത്തത്തിന് മകുടം ചാര്‍ത്തുന്ന അത്യാവശ്യം തനിയ്ക്കുതാന്‍ പോരിമയും ഒത്തുചേര്‍ന്നാല്‍ അത് കാഞ്ഞിരക്കാട്ട് ശേഖരന്‍. എണ്ണം പറഞ്ഞ ആനപ്പിറപ്പുകള്‍...



സുജയ്, വിജയ്-ആനപ്പിറവിയിലെ ഇരട്ടകള്‍

ആനപ്പിറവിയിലെ അപൂര്‍വതകളില്‍ അപൂര്‍വമായ ഇരട്ടകളെക്കുറിച്ച്..... കരയിലെ ഏറ്റവും വലിയ ജീവികളായ ആനകളും സസ്തനികളാണ്; കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന ജീവികള്‍. ആനകളുടെ എടുപ്പും നടപ്പും എന്നപോലെ, ആനപ്രസവത്തിനും ഉണ്ട് അതിന്റേതായ സവിശേഷതകള്‍. ഇരുപത് മുതല്‍...



കൊടുങ്ങല്ലൂര്‍ ഗിരീശന്‍

വാശിയില്‍ ആശാന്‍, കൊമ്പന്‍മാരും കൊതിക്കുന്ന കൊമ്പിന്റെ വമ്പത്തം. കൊടുങ്ങല്ലൂര്‍ ഗിരീശന്‍ എന്ന ആനത്താരത്തെ ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ പരിചയപ്പെടുത്താം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍, നാട്ടുകാരായ ഭക്തന്മാര്‍ ചേര്‍ന്ന് നടയ്ക്കിരുത്തിയ...



മുതുമല മൂര്‍ത്തി

സൂര്യന് കീഴിലുള്ള എന്തും ഏതും തങ്ങളുടെ ധാര്‍ഷ്ട്യത്തിനും മേല്‍ക്കോയ്മയ്ക്കും വഴിപ്പെട്ട് അടങ്ങിയൊതുങ്ങി കഴിഞ്ഞുകൊള്ളുകയെന്ന നമ്മള്‍ മനുഷ്യരുടെ പിടിവാശികള്‍ക്ക് മുന്നില്‍, പ്രതിഷേധത്തിന്റെ, ചെറുത്തുനില്‍പ്പിന്റെ ഒറ്റയാന്‍ വിപ്ലവവീര്യവുമായി ഒരു ആനപ്പിറവി -...



പൂതൃക്കോവില്‍ ഗണപതി

മലയാളിയെ സംബന്ധിച്ചിടത്തോളം ആനച്ചന്തമെന്നാല്‍, അഴകൊത്തൊരു കൊമ്പന്റെ ലക്ഷണത്തികവുകള്‍ എന്നാല്‍, അത് സഹ്യപുത്രന്മാരുടെ തലയെടുപ്പും താവഴിപ്പെരുമയും തന്നെയാണ്. സഹ്യനിരകളോട് തൊട്ടുരുമ്മിക്കിടക്കുന്ന ഇവിടുത്തെ കാടുകളില്‍ ജനിച്ചു വളര്‍ന്നവരോട് ഒപ്പം നില്‍ക്കാന്‍...



പൂരമെത്തി; ആനകളുടെ മേക്കപ്പ്മാന് തിരക്കായി

തൃശ്ശൂര്‍: ശശിയുടെ കൈവേദന വേഗം മാറണേയെന്ന് പൂരപ്രേമികള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാകണം. അല്ലെങ്കില്‍ എത്ര ആനകളാണ് മിനുക്കാത്ത കൊമ്പുകളുമായി പൂരത്തിന് നിരക്കേണ്ടി വരിക. പ്രാര്‍ത്ഥന ഫലിച്ചു. ഇപ്പോള്‍ ശശിയുടെ മുമ്പില്‍ കാത്തുനില്‍പ്പാണ് ഗജവീരന്മാര്‍. ഒപ്പം പൂരത്തിനുമുമ്പ്...



മലയാലപ്പുഴ രാജന്‍

ശബരിമല ക്ഷേത്രത്തില്‍ ധര്‍മശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റിവരുന്ന ഗജവീരന്‍ എന്ന നിലയില്‍ കേരളം അങ്ങോളമിങ്ങോളം പ്രസിദ്ധനായിത്തീര്‍ന്ന സഹ്യപുത്രന്‍; അവനാണ് മലയാലപ്പുഴ രാജന്‍. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തപ്പെട്ടവന്‍,...



മ്യൂസിയത്തില്‍ ഇന്നും 'ജീവിക്കുന്ന' രംഗനാഥന്‍

ഒരുപാട് ചരിത്രങ്ങളില്‍ ഇടംനേടിയ കൊമ്പനാണ് ചെങ്ങല്ലൂര്‍ രംഗനാഥന്‍. 1914 ല്‍ ആറാട്ടുപുഴ പൂരത്തോടെയായിരുന്നു രംഗനാഥന്‍ രംഗമൊഴിഞ്ഞത്. 1917 ല്‍ ആ ഗജവിസ്മയം അസ്തമിച്ചു. തൃശ്ശൂരിലെ പുരാവസ്തു മ്യൂസിയത്തില്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള രംഗനാഥന്റെ അസ്ഥിപഞ്ജരം സൂക്ഷിച്ചിട്ടുണ്ട്....



ആറാട്ടുപുഴയിലെ ആനപ്പെരുമ

'ആറാട്ടുപുഴ പൂരം ആനപ്പൂരമെന്നും തൃശ്ശൂര്‍പൂരം തീപ്പൂര''മെന്നുമാണ് പഴമക്കാരുടെ വിശേഷണം. ആറാട്ടുപുഴ പാടത്തെത്തുന്ന ആനകളുടെ ബാഹുല്യവും തേക്കിന്‍കാട് മൈതാനിയിലെ വെടിക്കെട്ടിന്റെ മാസ്മരികതയുമാണ് ഈ രണ്ട് പൂരങ്ങള്‍ക്കും പൂര്‍വികരുടെ വിശേഷണങ്ങള്‍ക്ക് പിന്നില്‍. പണ്ട്...



കല്ലേക്കുളങ്ങരക്കാരുടെ അഭിമാനമായി രാജശേഖരന്‍

കല്ലേക്കുളങ്ങര ഏമൂര്‍ഭഗവതിയുടെ തട്ടകവാസികളുടെ അഭിമാനമാണ് കല്ലേക്കുളങ്ങര രാജശേഖരന്‍. നാടന്‍ ആനകളുടെ അഴകിന്റെ തികവിന് 2008 ആഗസ്തില്‍ ഏമൂര്‍ ഭഗവതിക്ഷേത്രത്തില്‍ ഗജരാജപ്പട്ടം സമര്‍പ്പിച്ചപ്പോള്‍ നാട്ടുകാര്‍ ആഘോഷമാക്കി മാറ്റിയത് ഈ സ്നേഹക്കൂടുതല്‍കൊണ്ടാണ്. കല്പാത്തി...



എഴുന്നള്ളിപ്പിന്റെ ചന്തമായി കുട്ടന്‍കുളങ്ങര അര്‍ജുനന്‍

തൃശ്ശൂരിലെ പൂരക്കമ്പക്കാരുടെ പഴയ തലമുറയുടെ മനസ്സില്‍ ചന്ദ്രവിഹാര്‍ ഗോവിന്ദന്‍കുട്ടിയെന്ന ആനയുടെ ഭംഗി ഇപ്പോഴും നിറഞ്ഞുനില്‍പ്പുണ്ട്. പ്രശസ്തനായ ആ ആനയുടെ ഛായ കുട്ടന്‍കുളങ്ങര അര്‍ജുനനില്‍ ദര്‍ശിക്കുന്ന ആനക്കമ്പക്കാര്‍ ഏറെയാണ്. എഴുന്നള്ളിപ്പുകളോട് തീരാത്ത കമ്പമെന്ന...



ഉത്സവപ്പറമ്പുകളുടെ മുഖശ്രീയായി കൂറ്റനാട് രാജശേഖരന്‍

പാലക്കാട്ടെയും തൃശ്ശൂരിലെയും ഉത്സവപ്പറമ്പുകളിലെ മുഖശ്രീയാണ് കൂറ്റനാട് രാജശേഖരന്‍. നാടന്‍ ആനകളുടെ സ്വഭാവങ്ങള്‍ക്കൊപ്പം സൗന്ദര്യം കൂടി ചേരുന്നതാണ് രാജശേഖരനെ ഉത്സവപ്പറമ്പുകള്‍ക്ക് പ്രിയങ്കരനാക്കുന്നത്. കൂറ്റനാട്ടെ ഡോ. ശ്രീധരന്റെ പ്രിയപ്പെട്ടവനാണ് ഈ നാല്പത്തിയെട്ടുകാരന്‍....



നാട്ടാനച്ചന്തമായി തായങ്കാവ് മണികണ്ഠന്‍

പറമ്പിക്കുളം കാട്ടില്‍നിന്ന് നാട്ടിലെത്തിയ ആനക്കുട്ടി പിന്നീട് തിരികെപ്പോകാന്‍ മടിച്ച് നാട്ടുകാരനായിമാറിയ കഥയാണ് തായങ്കാവ് മണികണ്ഠന്റെത്. പറമ്പിക്കുളം വനമേഖലയിലെ സുങ്കം റേഞ്ചില്‍നിന്നാണ് മണികണ്ഠന്‍ കൂട്ടംതെറ്റി നാട്ടിലെത്തുന്നത്. 1989ല്‍ കേരള വനംവകുപ്പില്‍നിന്ന്...



ഉത്സവപ്പറമ്പുകളിലെ യുവരാജാവായി ഈരാറ്റുപേട്ട അയ്യപ്പന്‍

കോടനാട് ആനക്കളരിയിലെ അവസാന ലേലംവിളിയിലൂടെ ഈരാറ്റുപേട്ട പരവന്‍പറമ്പില്‍ വെള്ളൂക്കുന്നേല്‍ വീട്ടിലെത്തിയ ആരാം എന്ന കൊച്ചുകുറുമ്പനാണ് പിന്നീട് ആനപ്രേമികളുടെ മനസ്സിനെ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യമായ ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്. പരവന്‍പറമ്പില്‍ വെള്ളൂകുന്നേല്‍...






( Page 2 of 3 )






MathrubhumiMatrimonial