അല്‍ഫോന്‍സാമ്മയ്ക്ക് സ്മാരകങ്ങളൊരുക്കി അല്‍ഫോന്‍സാഗിരി

പാലാ: അല്‍ഫോന്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ അല്‍ഫോന്‍സാഗിരി ഗ്രാമം ആഹ്ലഌദം നെഞ്ചേറ്റുന്നു. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ആദ്യ ദേവാലയം ഇവിടെയാണ്. വിശുദ്ധ പ്രഖ്യാപനത്തിനോടനുബന്ധിച്ച് അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍...



അനുഭവം ദൃഢപ്പെടുത്തിയ വിശ്വാസവുമായി....

ഭരണങ്ങാനം: 51 ദിവസംമാത്രം പ്രായമായ പെണ്‍കുഞ്ഞിനെ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ കിടത്തി പ്രാര്‍ത്ഥനയോടെ മുട്ടുകുത്തി നിന്ന കൊച്ചുറാണിയുടെ കണ്ണുകള്‍ നിറഞ്ഞു. ആവശ്യം വന്നപ്പോഴെല്ലാം അഭയംനല്‍കിയ അല്‍ഫോന്‍സാമ്മയോടുള്ള കൃതജ്ഞതാ അര്‍പ്പണമായിരുന്നു ഇത്. അല്‍ഫോന്‍സാമ്മയിലുള്ള...



അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി ആഘോഷം 19ന് സമാപിക്കും

ചെമ്മലമറ്റം: പന്ത്രണ്ടു ശ്ലീഹന്മാരുടെ പള്ളിയില്‍ കെ.സി.വൈ.എം.ന്റെ ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവിയുടെ ഭാഗമായി നടത്തി വരുന്ന ചടങ്ങുകള്‍ 19ന് സമാപിക്കുമെന്ന് ഡയറക്ടര്‍ ഫാ.അന്‍ഡ്രൂസ് വേങ്ങത്താനം അറിയിച്ചു. യൂണിറ്റംഗങ്ങള്‍ വിശുദ്ധയുടെ ജന്മഗൃഹമായ കുടമാളൂരിലേയ്ക്കും...



'അല്‍ഫോന്‍സാമ്മ' നാടകം അരങ്ങിലേക്ക്‌

പാലാ: അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യനാടകത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലാ കമ്യൂണിക്കേഷനാണ് 'അല്‍ഫോന്‍സാമ്മ' എന്ന പേരിട്ട നാടകം രംഗത്തെത്തിക്കുന്നത്. ഇതിന്റെ റിഹേഴ്‌സല്‍ക്യാമ്പ് വ്യാഴാഴ്ച...



അല്‍ഫോന്‍സാമ്മയുടെ കൈയക്ഷരം

അല്‍ഫോന്‍സാമ്മയുടെ കൈയക്ഷരം



മേരിയുടെ ഓര്‍മയില്‍ സ്നേഹം തുളുമ്പുന്നു

ഭരണങ്ങാനം: സ്നേഹം തുളുമ്പുന്ന പ്രകൃതം. ആരെയും എപ്പോഴും സഹായിക്കുവാന്‍ സന്തോഷത്തോടെ മുന്നോട്ട് വരുന്ന അല്‍ഫോന്‍സാമ്മ വിശുദ്ധ പദവിയിലേയ്‌ക്കെത്തുന്ന സുദിനം കാത്ത് മേരിച്ചേടത്തി പ്രാര്‍ത്ഥനയോടെ ഭരണങ്ങാനം ക്ലാര മഠത്തില്‍ കഴിയുന്നു. പതിനാറാമത്തെ വയസ്സില്‍ മഠത്തിലെത്തിയപ്പോള്‍...



റോമുളൂസച്ചന്‍ പറഞ്ഞത് തെറ്റിയില്ല

ഭരണങ്ങാനം: ''ഇവള്‍ വസിച്ച കന്യാമഠം ഭാഗ്യപ്പെട്ടത്. ഇവളുടെ പൂജ്യശരീരം അടക്കം ചെയ്യപ്പെടുന്ന ഈ ഭരണങ്ങാനം ഗ്രാമം ഭാഗ്യപ്പെട്ടത്. ദൈവം തിരുമനസ്സാകുന്നെങ്കില്‍ ഈ ഭരണങ്ങാനം ഭാരതത്തിന്റെ ലിസ്യൂ ആയി പരിണമിക്കും. കേരളത്തിന്റെ എന്നല്ല, ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് തീര്‍ത്ഥാടകര്‍...



ഭരണങ്ങാനത്ത് ഓരോ മണിക്കൂറിലും കുര്‍ബാന

പാലാ: ഭരണങ്ങാനത്തെ അല്‍ഫോന്‍സാ ചാപ്പലിലും 12-ാം തീയതി രാവിലെ മുതല്‍ വിവിധ ചടങ്ങുകള്‍ നടക്കും. രാവിലെ 5.30 മുതല്‍ 11.30 വരെ ഒരോ മണിക്കൂറിലും കുര്‍ബാനയുണ്ട്. 11ന് അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള മിഷന്‍ ലീഗ് മേഖലാ പ്രയാണം ഭരണങ്ങാനത്ത് സമാപിക്കും. 11.30ന് നടക്കുന്ന...



വിശ്വാസപൂര്‍ണതയ്ക്ക് ദിവസങ്ങള്‍ മാത്രം

വിശ്വാസ സമൂഹം ഭക്തിയോടെ കാത്തിരിക്കുകയാണ്; അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന പുണ്യനാളിനും സമയത്തിനുമായി. ഒക്ടോബര്‍ 12ന് വത്തിക്കാനില്‍ രാവിലെ 9.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1 മണി) റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന...



ആദ്യ പള്ളിയുടെ അഭിമാനത്തില്‍ പുന്നപ്പാലം

കൂത്തുപറമ്പ്: കണ്ണൂര്‍ ജില്ലയിലെ കോളയാട് പുന്നപ്പാലം ഗ്രാമം ലോകത്തിന്റെ തീര്‍ഥാടന ഭൂപടത്തില്‍ പ്രധാന കേന്ദ്രമാവുകയാണ്. വിശുദ്ധയായി പ്രഖ്യാപിക്കാന്‍പോകുന്ന അല്‍ഫോന്‍സാമ്മയുടെ പേരില്‍ ലോകത്ത് ആദ്യത്തെ ദേവാലയം ഉയര്‍ന്നത് കൂത്തുപറമ്പില്‍നിന്ന് നിടുമ്പൊയിലിലേക്ക്...



ദൈവത്തിനുള്ള പൂവ്‌

'വെള്ളി ശുദ്ധമാക്കുന്നവനെപ്പോലെ കര്‍ത്താവ് എന്നെ നോക്കിയിരിക്കുകയാണെന്ന് തോന്നുന്നു. കുറച്ചു ദിവസമായി എന്റെ ശരീരവും മനസ്സും ഒരുപോലെ നീറുകയും വേദനിക്കുകയും ചെയ്യുന്നു. കഴുത്തുമുതല്‍ കാല്‍മുട്ടുവരെ തൊലി പൊളിഞ്ഞുപോയി,ചെന്നീരും വെള്ളവും വന്നുകൊണ്ടിരിക്കുന്നു.എങ്കിലും...





ലക്ഷ്മിക്കുട്ടിയ്ക്ക് അന്നക്കുട്ടി കളിക്കൂട്ടുകാരി

ഏറ്റുമാനൂര്‍: അന്നക്കുട്ടി വിശുദ്ധ പദവിയിലെത്തുന്ന ധന്യനിമിഷത്തിനായി കാത്തിരിക്കുകയാണ് ആര്‍പ്പൂക്കര തൊണ്ണംകുഴി കരോട്ട്‌പൊങ്ങാനയില്‍ ലക്ഷ്മിക്കുട്ടി (99). കൊച്ചുന്നാളിലെ കളിക്കൂട്ടുകാരിയായിരുന്ന മുട്ടത്ത് പാടത്തെ അന്നക്കുട്ടി (വിശുദ്ധ അല്‍ഫോന്‍സാമ്മ)യെക്കുറിച്ച്...






( Page 3 of 3 )






MathrubhumiMatrimonial