അനുഭവം ദൃഢപ്പെടുത്തിയ വിശ്വാസവുമായി....
Posted on: 11 Oct 2008
ഭരണങ്ങാനം: 51 ദിവസംമാത്രം പ്രായമായ പെണ്‍കുഞ്ഞിനെ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ കിടത്തി പ്രാര്‍ത്ഥനയോടെ മുട്ടുകുത്തി നിന്ന കൊച്ചുറാണിയുടെ കണ്ണുകള്‍ നിറഞ്ഞു. ആവശ്യം വന്നപ്പോഴെല്ലാം അഭയംനല്‍കിയ അല്‍ഫോന്‍സാമ്മയോടുള്ള കൃതജ്ഞതാ അര്‍പ്പണമായിരുന്നു ഇത്.
അല്‍ഫോന്‍സാമ്മയിലുള്ള അചഞ്ചലമായ വിശ്വസമാണ് പെണ്‍കുഞ്ഞിന് അല്‍ഫോന്‍സാമ്മയുടെ പേര് നല്‍കാന്‍ പ്രേരണയായത്. അല്‍ഫോന്‍സാ മരിയ എന്ന പേര് വിളിക്കുന്ന കുഞ്ഞിനെയുമായി പ്രാര്‍ത്ഥനയ്‌ക്കെത്തിയതായിരുന്നു ചേന്നാട് വെള്ളമുണ്ടയില്‍ കൊച്ചുറാണിയും ഭര്‍ത്താവ് സിജുവും.
യു.കെ.യില്‍ നഴ്‌സായ കൊച്ചുറാണി പ്രസവത്തിന് നാട്ടിലേയ്ക്ക് വിമാനം കയറിയപ്പോള്‍ അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ത്ഥനയായിരുന്നു മനസ്സ് നിറയെ. പ്രസവംകഴിഞ്ഞ് ആസ്പത്രിയില്‍നിന്ന് മടങ്ങിയപ്പോഴും അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കിലെത്തി പ്രാര്‍ത്ഥന നടത്തി യു.കെ.യില്‍ത്തന്നെ ജോലിയുള്ള ഭര്‍ത്താവും മുത്തമകന്‍ മെല്‍വിനും ഒപ്പമാണ് ഭരണങ്ങാനത്ത് പ്രാര്‍ത്ഥിക്കാനെത്തിയത്.