അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി ആഘോഷം 19ന് സമാപിക്കും

Posted on: 10 Oct 2008


ചെമ്മലമറ്റം: പന്ത്രണ്ടു ശ്ലീഹന്മാരുടെ പള്ളിയില്‍ കെ.സി.വൈ.എം.ന്റെ ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവിയുടെ ഭാഗമായി നടത്തി വരുന്ന ചടങ്ങുകള്‍ 19ന് സമാപിക്കുമെന്ന് ഡയറക്ടര്‍ ഫാ.അന്‍ഡ്രൂസ് വേങ്ങത്താനം അറിയിച്ചു. യൂണിറ്റംഗങ്ങള്‍ വിശുദ്ധയുടെ ജന്മഗൃഹമായ കുടമാളൂരിലേയ്ക്കും കബറിടം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്തേക്കും തീര്‍ത്ഥാടനം നടത്തി.

വിശുദ്ധ പദവിയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ 10 മുതല്‍ കെ.സി.വൈ.എം. വനിതാ അംഗങ്ങള്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കും. വൈകീട്ട് 7 മുതല്‍ കെ.സി.വൈ.എം. യുവജനവിഭാഗം നടത്തുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഫാ.ആന്‍ഡ്രൂസ് വേങ്ങത്താനം. ലിബിന്‍ മൂന്നാനപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും. വിശുദ്ധ പ്രഖ്യാപനദിനമായ 12ന് 2 മണിക്ക് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തും

സമാപന ദിവസമായ ഒക്‌ടോബര്‍ 19ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അല്‍ഫോന്‍സാ ക്വിസ്സ് മത്സരം നടത്തും. ഫാ.ജയിംസ് കട്ടയ്ക്കല്‍ സമ്മാനദാനം നടത്തും.



Tags:   alphonsa



MathrubhumiMatrimonial