ഭരണങ്ങാനത്ത് ഓരോ മണിക്കൂറിലും കുര്‍ബാന

Posted on: 10 Oct 2008


പാലാ: ഭരണങ്ങാനത്തെ അല്‍ഫോന്‍സാ ചാപ്പലിലും 12-ാം തീയതി രാവിലെ മുതല്‍ വിവിധ ചടങ്ങുകള്‍ നടക്കും. രാവിലെ 5.30 മുതല്‍ 11.30 വരെ ഒരോ മണിക്കൂറിലും കുര്‍ബാനയുണ്ട്. 11ന് അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള മിഷന്‍ ലീഗ് മേഖലാ പ്രയാണം ഭരണങ്ങാനത്ത് സമാപിക്കും.

11.30ന് നടക്കുന്ന ആഘോഷമായ കുര്‍ബാനയ്ക്കിടെ ബത്തേരി രൂപതാ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് സന്ദേശം നല്‍കും. 12.30 മുതല്‍ 4.30 വരെ വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഇവിടെ വലിയ ഡിജിറ്റല്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

4.30ന് നടക്കുന്ന ആഘോഷമായ കുര്‍ബാനയ്ക്കിടെ പാലാ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോര്‍ജ് ചൂരക്കാട്ട് സന്ദേശം നല്‍കും. 6ന് വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ടൗണ്‍ പ്രദക്ഷിണം, ലദീഞ്ഞ് എന്നിവ നടക്കും. അതിരമ്പുഴ ഫൊറോനാ പള്ളി വികാരി റവ. ഡോ. മാണി പുതിയിടം സന്ദേശം നല്‍കും. ഭരണങ്ങാനത്തെ ആഘോഷ പരിപാടികള്‍ നവംബര്‍ 9 വരെ നീണ്ടുനില്‍ക്കും.
Tags:   alphonsa



MathrubhumiMatrimonial