Home>Healthy Hair>Hair Food
FONT SIZE:AA

മഞ്ഞളും ജീരകവും

മുടിയഴകിനും വളര്‍ച്ചയ്ക്കും വ്യഞ്ജനങ്ങള്‍ പൊതുവെയും മഞ്ഞളും ജീരകവും പ്രത്യേകിച്ചും പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടാവാം പ്രസവ ശുശ്രൂഷയില്‍ മഞ്ഞളിനും ജീരകക്കഞ്ഞിക്കുമൊക്കെ പ്രാധാന്യം കൊടുത്തുകാണുന്നത്. രണ്ടിലും ഇരുമ്പും കരോട്ടിനും കാത്സ്യവും അല്പാംശമൂലകങ്ങളായ നാകവും ചെമ്പും ഒക്കെ സമൃദ്ധമായുണ്ട്.

ഉണക്കമുന്തിരിങ്ങയും നെല്ലിക്കയും അവ അടങ്ങിയ ഔഷധങ്ങളും മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നതായിക്കാണുന്നു. സസ്യങ്ങള്‍ വേവിച്ച് തേങ്ങ ചേര്‍ത്ത് കഴിക്കുന്നത് ഗുണകരമാണെന്ന് പരാമര്‍ശമുണ്ട്. സസ്യസൂപ്പുകളില്‍ മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ ജീവകങ്ങളെല്ലാമടങ്ങിയിരിക്കുന്നു. ചെറുപയര്‍ പാലില്‍ പുഴുങ്ങിക്കഴിക്കുന്നതും തൈരില്‍ പഞ്ചസാര ചേര്‍ത്തു കഴിക്കുന്നതും മുടിയുടെ വളര്‍ച്ചയെ സഹായിക്കും. ഒരുപക്ഷേ, ഇവയിലടങ്ങിയിട്ടുള്ള നല്ല മാംസ്യവും കാത്സ്യവുമാവാം മുടിയുടെ വളര്‍ച്ചയ്ക്ക് പ്രേരകം.

ഭക്ഷണവും മുടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പറയുമ്പോള്‍ മറ്റെല്ലാ ഘടകങ്ങളേയുംപോലെ ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്യുന്ന മണ്ണ്, അവയിലെ പോഷണചൂഷണം, വിളവിന്റെ മൂപ്പ്, അവയുടെ പുതുമ തുടങ്ങിയവയും കണക്കിലെടുക്കേണ്ടതുണ്ട്. വിളവിലെ കീടനാശിനിശേഷിപ്പും കണക്കിലെടുക്കേണ്ടതുണ്ട്.

ഡോ. കെ. മാലതി
ഡോ. ആര്‍. സ്വാതികുമാര്‍

16, സുഭാഷ് നഗര്‍, തിരുവനന്തപുരം

Tags- Hair, Hair loss
Loading