തൈറോയ്ഡ് ഗ്രന്ഥിയുടെയും പിറ്റിയൂറ്ററി ഗ്രന്ഥിയുടെയും പ്രവര്‍ത്തന മാന്ദ്യം മുടികൊഴിച്ചിലിന്നു കാരണമാകാറുണ്ട്. തൈറോയ്ഡ് പ്രശ്നം കൊണ്ടുണ്ടാകുന്ന മൈക്സോഡെര്മ (myxoederma) ബാധിച്ചവരുടെ ചര്‍മം വരണ്ടതും രോമങ്ങള്‍ ഉണങ്ങിയതും ബലം കുറഞ്ഞതുമായിരിക്കും. തലയിലെയും കക്ഷത്തിലെയും കണ്പുരികത്തിലെയും രോമങ്ങള്‍ കൊഴിഞ്ഞുപോകുന്നതു കാണാം.
ആണുങ്ങളില്‍ കാണുന്നതരം കഷണ്ടി (androgenetic alopecia) ആണ് മറ്റൊന്ന്. ചില സ്ത്രീകളില്‍ കാണാറുള്ള അണ്ഡാശയ മുഴകള്‍ (polycystic ovary), അഡ്രിനല്‍ ഗ്രന്ഥികളിലെ മുഴ എന്നിവയൊക്കെ ഇതിനു കാരണമാകാം. ഈസ്ട്രജന് ഹോര്‍മോണിനെക്കാള്‍ കൂടുതല്‍ ആന്‍ഡ്രൊജന്‍ ഹോര്‍മോണ്‍ രക്തത്തിലുണ്ടാകുന്നതാണിതിനു കാരണം. ഹോര്‍മോണ്‍ അളവുകള്‍ കണക്കാക്കിയും അടിവയറില്‍ സ്കാന്‍ ചെയ്തും (ultra-sonogram) ഈ രോഗങ്ങളൊക്കെ തുടക്കത്തിലേ കണ്ടുപിടിക്കാന്‍ സാധിക്കും.