പെട്ടെന്നുണ്ടാകുന്ന മാനസിക സംഘര്‍ഷത്തെ (emotional stress) തുടര്‍ന്ന് ഒന്നുരണ്ടു മാസത്തിനകം മുടി പെട്ടെന്നു കൊഴിഞ്ഞുപോകുന്നതായി കാണാം. ഇതാണ് ടിലോജന്‍ എഫ്ലുവിയം. വളര്‍ന്നുകൊണ്ടേയിരിക്കുന്ന രോമകൂപ കോശങ്ങളുടെ (matrix cells) വിഭജനം തടസ്സപ്പെടുത്തുന്നതാണിതിനു കാരണം. ക്ഷയം, ടൈഫോയ്ഡ്, അഞ്ചാംപനി എന്നീ രോഗങ്ങളും, ശസ്ത്രക്രിയ, പ്രസവം, ഗര്‍ഭമലസല്‍, തടി കുറയ്ക്കാന്‍ പെട്ടെന്നു ഭക്ഷണം കുറയ്ക്കല്‍ (crash diet), രക്തത്തിലെ ഇരുമ്പിന്റെ കുറവ് എന്നിവയും ഈ അവസ്ഥയ്ക്കു കാരണമാവാം.