Home>Healthy Hair>Hair Diseases
FONT SIZE:AA

മുടി വട്ടത്തില്‍ കൊഴിയല്‍

വട്ടം വട്ടം ആകൃതിയില്‍ മുടി പോകുന്ന രോഗമാണ് അലോപീഷ്യ ഏരിയേറ്റ (alope-cia areata) എന്നു പറയുന്നത്. ഇതും മാനസിക പിരിമുറുക്കത്തിന്റെ പരിണത ഫലമാണ്. ചിലരില്‍ ഇത് തല മുഴുവന്‍ വ്യാപിച്ച് അലോപീഷ്യ ടോട്ടാലിസ് (alopecia totalis) ആയി മാറുന്നു. ഈ അവസ്ഥയില്‍ തലയിലും കണ്‍പുരികത്തിലും ഒരു രോമം പോലും കാണില്ല. ശിരോചര്‍മം മിനുസമായി തീരുന്നു.

അലോപീഷ്യ ഏരിയേറ്റ ചുരുക്കം സന്ദര്‍ഭങ്ങളില്‍ ആന്തരികാവയവങ്ങളുടെ രോഗങ്ങളുടെ ലക്ഷണമായി പ്രത്യക്ഷപ്പെടും. സിസ്റ്റമിക് ലൂപ്പസ് എറിതമറ്റോസസ് (Systema-tic Lupas Erythematosus - SLE) എന്ന രോഗമാണിതില്‍ പ്രധാനം. ഈ രോഗമുള്ളവരുടെ തലയിലെ രോമങ്ങള്‍ വട്ടത്തിലോ (മഹീുലരശമ മൃലമമേ) ആരോഗ്യമില്ലാതെ നിറവും കട്ടിയും നീളവും കുറഞ്ഞും (diffuse alopecia) ഒക്കെയോ പൊഴിഞ്ഞുപോകാം. നെറ്റിയോടു ചേര്‍ന്ന ഭാഗത്ത് തലയിലെ രോമങ്ങള്‍ കത്രിക കൊണ്ട് വെട്ടിയതു പോലെ നീളം കുറഞ്ഞു കാണാം (lupus hair).

ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്നതും നീണ്ടുനില്‍ക്കുന്നതുമായ ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് എസ്.എല്‍.ഇ. തൊലിയിലെയും ആന്തരാവയവങ്ങളിലെയും സംയോജക കലകളില്‍ നീര്‍ക്കെട്ടുണ്ടാവുകയും മുഖത്തും മറ്റും ചുവന്ന വട്ടങ്ങള്‍ ഉണ്ടാവുകയുമൊക്കെയാണ് ലക്ഷണങ്ങള്‍. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ തന്നെ ശരീരത്തെ ആക്രമിക്കുന്ന രോഗമാണിത്. മുടികൊഴിച്ചില്‍ മാത്രം എസ്.എല്‍.ഇ. രോഗത്തിന്റെ തുടക്ക ലക്ഷണമായി പ്രത്യക്ഷപ്പെടാറുണ്ട്. സൂര്യപ്രകാശത്തില്‍ മുഖത്തെ തൊലി ചുമന്നു തടിക്കല്‍, സന്ധിവീക്കം, പനി എന്നിവയാണ് എസ്.എല്‍.ഇ.യുടെ മറ്റു ലക്ഷണങ്ങള്‍.
Tags- Hair, Hair loss
Loading