നല്ല കഷണ്ടിയുള്ളവരില്‍, എടുക്കാന്‍ മുടിയില്ലെങ്കില്‍ അലര്‍ജിയുണ്ടാക്കാത്ത കൃത്രിമമുടി (ബയോ ഫൈബര്‍ ഹെയര്‍) വെച്ചുപിടിപ്പിക്കാറുണ്ട്. ഒറിജിനല്‍ മുടിപോലെതന്നെ തോന്നുന്ന കൃത്രിമമുടി ഇന്ന് ലഭ്യമാണ്. ഇത് വളരില്ല എന്നതിനാല്‍ ഈ ഏര്‍പ്പാട് ശ്രദ്ധിച്ചേ ചെയ്യാവൂ. നിലവിലുള്ള മുടിയില്‍ കൃത്രിമമുടി-അല്ലെങ്കില്‍ ശരിയായ മുടി ചേര്‍ത്തു തുന്നി കഷണ്ടിയുടെ തീവ്രത മറയ്ക്കാന്‍ സഹായിക്കുന്ന വീവിങ്, ഫ്യൂഷന്‍ ബോണ്ടിങ്, കേബ്ളിങ്, മൈക്രോലിങ്കിങ് രീതികള്‍ പ്രചാരത്തിലുണ്ട്.
ഇതില്‍ പലതും വലിയ ചെലവുള്ള ഏര്‍പ്പാടുകളാണ്. മുടിയിലടങ്ങിയ കെരാറ്റിന്‍ എന്ന വസ്തുകൊണ്ടുണ്ടാക്കിയ ചെറു നാരുകള്‍ മുടിയില്‍ സ്പ്രേ ചെയ്യുന്ന മൈക്രോഫൈബര്‍ സ്പ്രേ മുടി നിറഞ്ഞ പ്രതീതിയുണ്ടാക്കും. താല്ക്കാലികമായ ഈ മാര്‍ഗ്ഗം ഹോളിവുഡ് സിനിമാ താരങ്ങള്‍ അവലംബിക്കാറുണ്ടെന്ന് കേള്‍ക്കുന്നു.
മുടിപോകുന്നുവെന്നു പറഞ്ഞ് അധികം വേവലാതിപ്പെടാതിരിക്കലാണ് പ്രധാനം. ഈ ടെന്‍ഷന്‍ മുടികൊഴിച്ചില്‍ കൂട്ടുകയേയുള്ളൂ. ത്വഗ്രോഗവിദഗ്ധനെക്കണ്ട് മുടികൊഴിച്ചിലിന്റെ ശരിയായ കാരണവും സ്വഭാവവും വിലയിരുത്തിയിട്ടേ ചികിത്സയെപ്പറ്റി ചിന്തിക്കാനാവൂ.
ഡോ. സി.പി. താജുദ്ദീന്
ലേസര്‍ സ്കിന്‍ കെയര്‍ ഹോം
സീന കോംപ്ലക്സ്, തലശ്ശേരി