കഷണ്ടി പരിഹരിക്കാനുള്ള കോസ്മറ്റിക് സര്‍ജറിക്ക് വിധേയനാകുംമുമ്പ് കഷണ്ടിക്കാരന് നല്ലൊരു കൗണ്‍സലിങ്ങിന് വിധേയനാകേണ്ടതുണ്ട്. ഏത് സൗന്ദര്യശസ്ത്രക്രിയയ്ക്കും ഇതുവേണം.
ചികിത്സയുടെ എല്ലാവശങ്ങളും കഷണ്ടിക്കാരന്-സൗകര്യത്തിന് രോഗിയെന്നു പറയാം-അറിഞ്ഞിരിക്കണം.
മുടികൊഴിച്ചിലിന്റെ സ്വഭാവം
മുടി വെച്ചുപിടിപ്പിക്കാനുള്ള പ്രയാസം
വെച്ചുപിടിപ്പിച്ചാലുണ്ടാകുന്ന മാറ്റം
സത്യത്തില്‍ ഇത് ആവശ്യമാണോ
കൗമാരകാലത്തെപ്പോലുള്ള മുടി ഉണ്ടാക്കിയെടുക്കാനാവില്ലെന്ന സത്യം.
ഇതൊക്കെ രോഗിയെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ചികിത്സകന് ബാധ്യസ്ഥനാണ്.
ചികിത്സാ ടീം
സാധാരണഗതിയില്‍ ഹെയര്‍ ട്രാന്സ്പ്ലാന്റേഷന് ടീമില്‍ ഒരു ഡോക്ടര്‍ (സര്ജന്) ഒരു കൗണ്‍സലര്‍, മൂന്നുമുതല്‍ അഞ്ചുവരെ ടെക്നീഷ്യന്മാര് എന്നിവര്‍ ഉണ്ടാവും.