ടി.ബി. മാറ്റാനുളള ഫലവത്തായ ചികിത്സയാണ് ഡോട്സ.് ആറു മുതല്‍ എട്ടു മാസം വരെയാണ് ചികിത്സാകാലയളവ്. ഒട്ടുമിക്കയാളുകളിലും ആറു മാസം കൊണ്ട് രോഗം മാറുന്നു. ഡോട്സിന്റെ സമീപനങ്ങള്‍ വ്യത്യസ്തമാണ്. രോഗിയെ ഇവിടെ വിശിഷ്ട വ്യക്തിയായിട്ടാണ് കാണുന്നത്. രോഗം ചികിത്സിച്ചു ഭേദമാക്കേണ്ട ഉത്തരവാദിത്വം രോഗിയില്‍ നിന്ന് ആരോഗ്യ സംവിധാനത്തെ ഏല്പിക്കുകയാണിവിടെ. ചികിത്സ തേടുന്ന ഓരോ രോഗിയുടെയും രോഗം മാറ്റാന്‍ ഈ പരിപാടി കടപ്പെട്ടിരിക്കുന്നു. നിരീക്ഷണം, മേല്‍നോട്ടം, പരിശോധനകള്‍, കാര്യക്ഷമത, സേവന സന്നദ്ധത എന്നിവ കൊണ്ടൊക്കെ ഡോട്ട്സ്് തികച്ചും വ്യത്യസ്തമാകുന്നു.
രോഗികള്‍ക്കുള്ള മരുന്ന് കൃത്യമായി കിട്ടാതിരിക്കുന്ന അവസ്ഥ പണ്ട് ഉണ്ടായിരുന്നു. ടി.ബി. ചികിത്സയില്‍ അതൊരു വലിയ പോരായ്മയുമായിരുന്നു. ഡോട്സ് വന്നതോടെ അത് മാറി. അന്താരാഷ്ട്ര ഗുണനിലവാരമുള്ള മരുന്നുകള്‍ യാതൊരു മുടക്കവുമില്ലാതെ കിട്ടുന്നു എന്നത് ഡോട്സിന്റെ പ്രത്യേകതയാണ്. ഒരാള്‍ക്ക് ടി.ബി. ഉണ്ടെന്ന് തിരിച്ചറിഞ്ഞ് പേര് രജിസ്റ്റര്‍ ചെയ്യുന്നതോടെ അയാള്‍ക്ക് ആറു മാസത്തെ ചികിത്സയ്ക്ക് വേണ്ട എല്ലാ മരുന്നുകളും ഒരു പെട്ടിയില്‍ പ്രത്യേകം മാറ്റിവെക്കുന്നു. ചികിത്സാ കാലയളവിലേക്ക് വേണ്ട മുഴുവന്‍ മരുന്നുകളുടെയും ലഭ്യത ഇതുവഴി ഉറപ്പാക്കുന്നു. രോഗിക്ക് മരുന്ന് ഇല്ലാതാവുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ചികിത്സയാകട്ടെ പൂര്‍ണമായും സൗജന്യവുമാണ്.