ആദ്യത്തെ പടി രോഗം അലര്‍ജി തന്നെയാണെന്ന് ഉറപ്പുവരുത്തുക എന്നതാണ്. അതിന് സിറം ഐ.ജി.ഇ. പോലുള്ള ചില രക്തപരിശോധനകള്‍ വേണ്ടിവരും. രണ്ടാമതായി എന്തിനോടൊക്കെയാണ് അലര്‍ജി എന്നു കണ്ടെത്താനുള്ള അലര്‍ജി ടെസ്റ്റിങ് വേണ്ടിവരും. വിവിധതരം അലര്‍ജനുകള്‍ തൊലിപ്പുറമെ ചെറിയ അളവില്‍ കുത്തിവെച്ച് ചുറ്റും ഉണ്ടാവുന്ന റിയാക്ഷന്‍ വിലയിരുത്തിയാണ് ഇത് സാധിക്കുന്നത്.
അലര്‍ജിയുണ്ടാക്കുന്നവയെന്ന്‌ബോധ്യപ്പെട്ട ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കുന്നതാണ് ഉചിതം. കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസിനു കാരണമാവുന്ന വസ്തുക്കളും കഴിയുന്നത്ര ഒഴിവാക്കണം. ഗ്ലൗസുപയോഗിച്ച് ജോലി ചെയ്യുന്നത് ജോലി സംബന്ധമായ സ്‌കില്‍ അലര്‍ജിയ്ക്ക് ഒരു പരിധിവരെ സഹായകരമാണ്. സോപ്പ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ മുതലായവയുടെ ബ്രാന്റ് മാറ്റി നോക്കുകയോ പ്രകൃതിദത്തമായവ ഉപയോഗിച്ചു നോക്കുകയോ ചെയ്യാം.
ഉദാ: സോപ്പിനു പകരം പയറുപൊടി, ഷാംപൂവിനു പകരം താളി മുതലായവ. ആന്‍ഡി ഹിസ്റ്റമീന്‍, സ്റ്റിറോയ്ഡ് തുടങ്ങിയ ഔഷധങ്ങള്‍ അടങ്ങിയ ലേപനങ്ങള്‍ പുറമെ പുരട്ടിയാല്‍ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാമെങ്കിലും രോഗം വീണ്ടും വരാതിരിക്കാന്‍ അലര്‍ജിയുണ്ടാക്കുന്നവയെന്ന് ബോധ്യപ്പെട്ടവ പാടേ ഉപേക്ഷിക്കേണ്ടിയും വരാം.