കുട്ടികളായാലും മുതിര്‍ന്നവരായാലും ശരീരത്തിന്റെ അധ്വാനത്തിനനുസരിച്ച് മതി ഭക്ഷണം. ആഹാരത്തിലൂടെ ലഭിക്കുന്ന ഊര്‍ജം കത്തിച്ചുകളയാന്‍ കഴിയാത്തവരുടെ ശരീരത്തില്‍ അതു കൊഴുപ്പായി ശേഖരിക്കപ്പെടുന്നു. ശരീരത്തിനു ഗുണം ലഭിക്കാനായി കഴിക്കുന്ന പോഷകസാധനങ്ങളും പാലും പഴവും എല്ലാം മിതമായേ കഴിക്കാവു. വിറ്റാമിന്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗപ്പെടുത്തുക. അധികമായാല്‍ അമൃതും വിഷമെന്നോര്ക്കണം. പഫ്സ്, ബര്‍ഗര്‍, സമോസ എന്നിവയെല്ലാം അമിതമായി ഭക്ഷിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. പാചകഎണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തണം. വറുത്തതും പൊരിച്ചതും കഴിക്കുന്നതു കുറയ്ക്കുക. രാത്രിഭക്ഷണം വളരെ ലളിതമാക്കുക. മിതമായവ്യയാമവും പ്രായത്തിനനുസരിച്ച് ശരീരഭാരം ക്രമപ്പെടുത്തുന്നതും അഭികാമ്യംതന്നെ.
ഡോ. കെ.മുരളീധരന് പിള്ള
(റിട്ട. പ്രിന്‍സിപ്പാള്‍, ആയുര്‍വേദ കോളേജ്),
തൈക്കാട്ടുശ്ശേരി-ഒല്ലൂര്‍