ഇന്ന് രോഗ പ്രതിരോധത്തിന് ഫലപ്രദമായ കുത്തിവെപ്പ് ലഭ്യമാണ്. ഈ കുത്തിവെപ്പ് അഞ്ചാം പനിക്കും റൂബല്ല എന്ന രോഗത്തിനും എതിരായ കുത്തിവെപ്പിനൊപ്പം നല്കുന്നു. എം.എം.ആര്. എന്നറിയപ്പെടുന്ന ഈ കുത്തിവെപ്പ് ഒന്നരവയസ്സിലാണ് കൊടുക്കുന്നത്. പക്ഷേ, ഇതിന്റെ പ്രതിരോധശക്തി എത്രകാലത്തോളം നീണ്ടുനില്‍ക്കുമെന്ന് കൃത്യമായി പറയാനാവില്ല.
മാത്രമല്ല കുത്തിവെപ്പിന്റെ ആവശ്യകതയെപ്പറ്റിയും ഭിന്നാഭിപ്രായങ്ങളുണ്ട്. കുട്ടികളില്‍ ഈ രോഗം വലിയ അപകടമൊന്നും ഉണ്ടാക്കാതെ കടന്നുപോകുന്നതുകൊണ്ട് കുത്തിവെപ്പിന്റെ ആവശ്യമില്ലെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു. ഒരു പ്രാവശ്യം വന്നാല്‍ ജിവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധശക്തി കിട്ടുകയും ചെയ്യുമല്ലോ. മുതിര്‍ന്നവരിലാണ് രോഗം അതിന്റെ ചീത്തമുഖം കാണിക്കുന്നതെന്നും അതുകൊണ്ട് ഇവര്‍ക്കാണ് വാക്സിന് കൊടുക്കേണ്ടതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഗര്‍ഭിണികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഈ വാക്സിന് കൊടുക്കുന്നത് നല്ലതല്ല.
ഡോ. പോള്‍ വാഴപ്പിള്ളി
അസോസിയേറ്റ് പ്രൊഫസര്‍,
പരിയാരം മെഡിക്കല്‍കോളേജ്