മുണ്ടിനീര്: കുട്ടികളിലും മുതിര്‍ന്നവരിലും
ഡോ. പോള്‍ വാഴപ്പിള്ളി
മുണ്ടിനീരെന്നും മുണ്ടിവീക്കമെന്നും പരക്കെ അറിയപ്പെടുന്ന ഈ രോഗത്തിന്റെ ഇംഗ്ലീഷിലുള്ള പേരാണ് മംപ്സ് (Mumps). ലോകമെമ്പാടും കാണപ്പെടുന്ന ഈ രോഗം ഏപ്രില്‍, മെയ് മാസങ്ങളിലാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. പരോട്ടിഡ് ഗ്രന്ഥികള്‍ (parotid Glands) എന്നു വിളിക്കുന്ന കവിളിന്റെ പാര്‍ശ്വത്തിലുള്ള ഉമിനീര് ഗ്രസ്ഥികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നത്. ഈ രോഗംമൂലം മരണം അപൂര്വമാണെങ്കിലം അതുണ്ടാക്കുന്ന അസ്വസ്ഥതയും പാര്‍ശ്വഫലങ്ങളും നിസ്സാരമാക്കി തള്ളിക്കളയാനാവില്ല.
മിക്സോ വൈറസ് കുടുംബത്തില്‍പ്പെട്ട ഒരു തരം വൈറസുകളാണ് ഈ രോഗം ഉണ്ടാക്കുന്നത്. ഉമിനീര് ഗ്രന്ഥികളെ പ്രത്യേകിച്ച് പരോട്ടിഡ് ഗ്രന്ഥികളെയാണ് ഈ രോഗം അധികവും ആക്രമിക്കുന്നത്. അപൂര്‍വമായി നാഡിവ്യൂഹത്തെയും ഈ രോഗം ബാധിക്കാം. ഉമിനീര് ഗ്രന്ഥികളില്‍നിന്ന് വായിലേയ്ക്ക് നീളുന്ന ഗ്രന്ഥിനാളികയില്നിന്നും തലച്ചോറിനെയും സൂഷുമ്നാ നാഡിയെയും പൊതിഞ്ഞിരിക്കുന്ന നേരിയ ദ്രാവകമായ സെറിബ്രോ സൈ്പനല് ഫ്ളൂയിഡില്‍ നിന്നും ഈ വൈറസിനെ വേര്‍തിരിച്ചെടുക്കാം. രക്തം, മൂത്രം, മുലപ്പാല്‍ എന്നിവയിലും ഈ വൈറസ് കാണപ്പെടുന്നു.
Tags- Mumps