Home>Diseases>Lower Back Pain
FONT SIZE:AA

ചെറിയ നടുവേദനയ്ക്കുള്ള പ്രതിവിധികള്‍

വേദന കുറയുംവരെ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള വേദനാസംഹാരികള്‍ മാത്രം ഉപയോഗിക്കുക.

ചൂട്, തണുപ്പ് (ഐസ്) ഏല്‍ക്കല്‍, മസാജിങ് (ഉഴിയല്‍) എന്നിവയും ആശ്വാസമേകും.

നടുവിന് ആയാസമുണ്ടാക്കുന്ന ജോലികള്‍ ചെയ്യാതിരിക്കുക.

അവനവന്റെ ദൈനംദിനകാര്യങ്ങള്‍ കഴിയുംവിധം മാത്രം ചെയ്യുക. ഒറ്റയടിക്ക് ഒരുപാടു പണികള്‍ ഒരുമിച്ചു ചെയ്യരുത്.

പരിപൂര്‍ണ വിശ്രമം ഒഴിവാക്കണം. വേദന അസഹനീയമാണെങ്കില്‍ ഒന്നോ രണ്ടോ ദിവസം ആവാം.

ശരീരഭാരം നിയന്ത്രിക്കുക. ശരിയായ ബാലന്‍സില്‍ നടക്കുക, ഇരിക്കുക.

പുറകുവശത്തേയും മുന്‍വശത്തേയും പേശികള്‍ക്ക് വ്യായാമം നല്‍കുക.

ഭാരമെടുക്കുമ്പോള്‍ ശ്രദ്ധിക്കുക.

നടുവേദന തടയാനും
കുറയ്ക്കാനുംഉറപ്പുള്ള, നിരപ്പായ പായ ഉപയോഗിക്കുക. ഏറെ മൃദുവായതോ കഠിനമായതോ ആയവ നടുവിന് അസ്വസ്ഥതയുണ്ടാക്കുന്നു.

കൂനിപ്പിടിച്ചും കമിഴ്ന്നുകിടന്നും ഉറങ്ങരുത്.

നിങ്ങള്‍ക്ക് അനുയോജ്യമായ വ്യായാമമുറകള്‍ മാത്രം തിരഞ്ഞെടുക്കുക.

സ്ഥിരവ്യായാമം നടുവിലെ പേശികള്‍ക്ക് ബലമുണ്ടാക്കുന്നു. ചലനാത്മകത വര്‍ധിപ്പിക്കുന്നു.

ഭാരമുയര്‍ത്തേണ്ടിവരുമ്പോള്‍ ശരീരത്തോട് അടുപ്പിച്ച് മാത്രം ഉയര്‍ത്തുക. നടു ശരിയായി നേരെ പിടിക്കുക. തുടയുടെ സഹായത്തോടെ ഭാരമുയര്‍ത്താം.

ശരീരഭാരം നിയന്ത്രിക്കുക. തൂക്കം കൂടുന്നത് നട്ടെല്ലിന് അധികസമ്മര്‍ദമുണ്ടാക്കും.

ശരിയായ രീതിയില്‍ നിങ്ങള്‍ക്ക് ഇണങ്ങുംവിധം സൗകര്യപ്രദമായി മാത്രം ഇരിക്കുക. ഡ്രൈവ് ചെയ്യുമ്പോഴും അങ്ങനെതന്നെ. തൂങ്ങിയിരിക്കരുത്. നടു നേരെവരത്തക്കവിധം ദീര്‍ഘനേരം ഇരിക്കുക. നടുവിനെ താങ്ങാന്‍ കുഷ്യനോ മറ്റോ ഉപയോഗിക്കാം.

Tags- Back pain
Loading