Home>Diseases>Appendicitis
FONT SIZE:AA

അപ്പന്‍ഡിസൈറ്റിസ്‌

അപ്പന്‍ഡിക്‌സിനുണ്ടാകുന്ന വീക്കമാണ് അപ്പന്‍ഡിസൈറ്റിസ് എന്ന് അറിയപ്പെടുന്നത്. വന്‍കുടലിനോട് ചേര്‍ന്ന് വിരലിന്റെ ആകൃതിയില്‍ സഞ്ചി പോലെ കാണപ്പെടുന്ന അവയവമാണ് അപ്പന്‍ഡിക്‌സ്. ശരാശരി 10 സെ.മീ. നീളമുണ്ടാകും.

ലക്ഷണങ്ങള്‍

അപ്പന്‍ഡിസൈറ്റിസിന്റെ ലക്ഷണങ്ങള്‍ പലരിലും പലതായിരിക്കും. പ്രായമായവരുലും കൊച്ചുകുട്ടികളിലും ഗര്‍ഭിണികളിലും ഈ രോഗം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. നാഭിക്ക് ചുറ്റും വേദനയാണ് സാധാരണ കാണുന്ന ആദ്യ ലക്ഷണം. ആദ്യം വേദന അവ്യക്തമായിരിക്കും. പക്ഷേ പിന്നീടിത് തീവ്രമാകും. വിശപ്പു കുറയും. ഓക്കാനവും ചര്‍ദ്ദിയുമുണ്ടാകും. നേരിയ പനിയും അനുഭവപ്പെടും.
വീക്കം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വേദന വയറിന്റെ താഴെ വലതുഭാഗത്തായി കൃത്യം അപ്പന്‍ഡിക്‌സിന്റെ മുകള്‍ഭാഗത്തായി(മക്ബര്‍ണീസ് പോയന്‍റ്) കേന്ദ്രീകരിക്കും. വീക്കം വര്‍ദ്ധിച്ച് അപ്പന്‍ഡിക്‌സ് പൊട്ടിയാല്‍ വേദന കുറഞ്ഞതായി അനുഭവപ്പെടും. പക്ഷേ ഇത് പെരിറ്റോണൈറ്റിസിന്( വയറ്റിലെ പെരിറ്റോണിയം എന്ന സ്ഥരത്തിന് വീക്കമുണ്ടാകുന്ന അവസ്ഥ) കാരണമായാല്‍ വേദന കൂടുകയും വ്യക്തി രോഗിയാവുകയും ചെയ്യും.
നടക്കുമ്പോഴും ചുമക്കുമ്പോഴും വയറ് വേദന വര്‍ദ്ധിക്കും. ചെറു ചലനം പോലും വേദനയുണ്ടാക്കുന്നതുമൂലം രോഗി എപ്പോഴും കിടക്കാന്‍ ഇഷ്ടപ്പെടും. പിന്നീട് ഉണ്ടാകുന്ന ലക്ഷണങ്ങള്‍


. പനി
. വിശപ്പില്ലായ്മ
. ഓക്കാനം
. ചര്‍ദ്ദി
. മലബന്ധം
. വയറിളക്കം
. കുളിരും വിറയലും

Tags- Appendicitis
Loading