സ്ത്രീകള്‍ക്ക് ഉയര്‍ന്നപദവി
ഋഗ്വേദകാലത്ത് കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനം ലഭിച്ചിരുന്നു. മതപരമായ ചടങ്ങുകളിലെല്ലാം പുരുഷന്മാരോടൊപ്പം സ്ത്രീകളും പങ്കുകൊണ്ടിരുന്നു. സ്ത്രീകള്‍ക്ക് സ്വന്തം ഭര്‍ത്താക്കന്മാരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പുരുഷന്മാരെപ്പോലെത്തന്നെ സ്ത്രീകള്‍ക്കും ഉന്നത വിദ്യാഭ്യാസം ലഭിച്ചിരുന്നു. പണ്ഡിതകളും കവികളുമായ പല വിശിഷ്ട സ്ത്രീകളെപ്പറ്റിയും വേദങ്ങളിലും ഉപനിഷത്തുക്കളിലും പ്രതിപാദിക്കുന്നുണ്ട്. മൈത്രേയി, ഗാര്‍ഗി, ലോപാമുദ്ര തുടങ്ങിയ വാസനാ സമ്പന്നകളായ സ്ത്രീകള്‍ ബുദ്ധിപരമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി സൂചിപ്പിക്കപ്പെടുന്നുണ്ട്.

തയ്യാറാക്കിയത് സുരേന്ദ്രന്‍ ചീക്കിലോട്‌