ആര്യന്മാര് എന്ന വീരന്മാര്

ഇന്ത്യാചരിത്രത്തില്‍ വളരെ മഹത്തായ ഒരു സ്ഥാനമാണ് ആര്യന്മാര്ക്കുള്ളത്. നമ്മുടെ ചരിത്രഗതിയെത്തന്നെ മാറ്റിമറിച്ചുകൊണ്ടായിരുന്നു അവര്‍ ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയിലെ ആദിമനിവാസികളായ ദ്രാവിഡന്മാരെ കീഴ്പ്പെടുത്തിക്കൊണ്ടാണ് ആര്യന്മാര് ഇന്ത്യയില്‍ ആധിപത്യം നേടിയത്. ദാസന്മാര് എന്ന അര്‍ഥത്തില്‍ 'ദസ്യുക്കള്‍' എന്നായിരുന്നു ആര്യന്മാര് ദ്രാവിഡന്മാരെ വിളിച്ചിരുന്നത്.

ആര്യന്മാര് ഇന്ത്യയില്‍ എത്തിയത് എവിടെ നിന്നാണെന്നതിനെച്ചൊല്ലിയുള്ള വിവാദം ചരിത്രകാരന്മാര്ക്കിടയില് ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹംഗറി, ഓസ്ട്രിയ, ബൊഹാമിയ, ജര്‍മനി, ഫ്രാന്‍സ്, കരിങ്കടലിനു വടക്കുള്ള പ്രദേശം തുടങ്ങിയ മിതശീതോഷ്ണമേഖല പ്രദേശങ്ങളില്‍ നിന്നാവാം ആര്യന്മാര് എത്തിയത് എന്ന് വിശ്വസിക്കുന്ന ചരിത്രകാരന്മാരുണ്ട്. പാല്, ഗോതമ്പ്, മാംസം തുടങ്ങിയവ സുലഭമായി കിട്ടിയിരുന്ന പ്രദേശങ്ങളായിരുന്നു ഇവ. ഉത്തരധ്രുവപരിസരങ്ങളാണ് ആര്യന്മാരുടെ ജന്മദേശമെന്ന് ബാലഗംഗാധരതിലകനെപ്പോലുള്ള ചരിത്രകാരന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. മധ്യേഷ്യയില്‍ നിന്നാണ് ആര്യന്മാര് എത്തിയിട്ടുള്ളതെന്ന വാദത്തിനാണ് മുന്‍തൂക്കം. പ്രശസ്ത ജര്‍മന്‍ പണ്ഡിതനായ മാക്സ്മുള്ളറാണ് ആദ്യമായി ഈ അഭിപ്രായം അവതരിപ്പിച്ചത്. ആര്യന്മാരുടെ ഇന്ത്യയിലേക്കുള്ള കടന്നുകയറ്റം എന്ന അഭിപ്രായം ഒരു മിഥ്യ (എിള്മൃ ഹൃ്വമീഹ്ൃ ഹീ മ ങള്റസ) യാണെന്നും അവരുടെ മൂലസ്ഥാനം ഇന്ത്യതന്നെയാണെന്നുമുള്ള അഭിപ്രായവും ഇപ്പോള്‍ സജീവമായിട്ടുണ്ട്. ബി.സി. 2000-ത്തിനുശേഷം ബി.സി. 600 വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങിലായാണ് ഇന്ത്യയില്‍ ആര്യവത്കരണം പൂര്‍ത്തിയായത് എന്ന് വിശ്വസിക്കപ്പെടുന്നു.
തയ്യാറാക്കിയത് സുരേന്ദ്രന് ചീക്കിലോട്