എല്ലാ മരങ്ങളേയും പ്രത്യേകം പേരു ചേര്‍ത്തായിരുന്നു ചെറുപ്പത്തില്‍ വിളിച്ചിരുന്നത്. തെക്കുവശത്തെ പുളി, കിഴക്കുവശത്തെ പ്ലാവ്, വടക്കുവശത്തെ അമ്പഴം, മുളഞ്ചോട്ടിലെ മാവ്, കപ്പത്തെങ്ങ് ഇങ്ങനെ ..
തറവാട്ടുപറമ്പിന്റെ തെക്കേ അതിര്‍ത്തിയില്‍ ഒരു പുളിയുണ്ടായിരുന്നു. 'കുമ്പുളിയിട്ടുവച്ച നല്ല ചെമ്മീന്‍കറിയുണ്ട്...' എന്ന പാട്ടില്‍ പറയുന്ന അതേ പുളി. മരത്തിനും കായ്ക്കും ഒരേ പേര്, കുടമ്പുളി ..
ചെറുപ്പകാലത്ത് മിക്ക വീടുകളിലും ഉണ്ടായിരുന്നു ഒരു സര്‍പ്പക്കാവ്. രണ്ടും മൂന്നും കാവുകളുള്ള തറവാടുകളുമുണ്ട്. കാവില്‍ നിറയെ മരങ്ങള്‍. ആഞ്ഞിലി, ഇലഞ്ഞി, കാഞ്ഞിരം, പാല തുടങ്ങിയവ. ചെത്തി, മേന്തോന്നി, ..
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭൂമിയുടെ അവകാശികള്‍' വായിക്കുന്നത്. പിന്നീട് ഒരുപാടുതവണ വായിച്ചു. ഇനിയും വായിക്കും. ബഷീറിന്റെ ഏറ്റവും നന്മയുള്ള ..
നാട്ടുവായനശാല ഒരു കൂട്ടായ്മയാണ്. ഏതു നാടിന്റെയും നാഡിമിടിപ്പ് അറിയുന്ന ഇടം. ലോകവൃത്താന്തങ്ങള്‍ അറിയാന്‍ പത്രങ്ങളും റേഡിയോയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്റെ കുട്ടിക്കാലത്ത്. അതുകൊണ്ട് ..
പഴയ നാട്ടിന് പുറത്തെ വീടുകളില്‍ മനുഷ്യര്‍ക്ക് മാത്രമായിരുന്നില്ല അവകാശം. പശു, പട്ടി, പൂച്ച, കോഴി തുടങ്ങി നൂറുകൂട്ടം ജീവികള്‍. പിന്നെ കീരി, മരപ്പട്ടി, പെരുച്ചാഴി, അണ്ണാന് തുടങ്ങി ചിലര്‍. ..
കുട്ടനാടിനെപ്പറ്റി പറഞ്ഞുതുടങ്ങിയാല്‍ പലരും ചോദിക്കാറുണ്ട്, നല്ല തെങ്ങിന് കള്ള് കിട്ടുന്ന സ്ഥലമല്ലേ? എന്ന്. പാടത്തെ പണി കഴിഞ്ഞ് പാടവരമ്പിലിരുന്ന് ഇളംകള്ളു കുടിച്ചിരുന്ന പണിക്കാരുടെ ..
പാറ്റ, പഴുതാര, പല്ലി, എട്ടുകാലി ഇങ്ങനെ ഒരുവിധ ജീവികളെയും ചെറുപ്പത്തില്‍ തീരെ പേടിയില്ലായിരുന്നു. അത് ധൈര്യം കൊണ്ടൊന്നുമല്ല. ചോറുണ്ണുമ്പോഴും കിടന്നുറങ്ങുമ്പോഴുമെല്ലം ഇതിലേതെങ്കിലും ..
നാട്ടിന്‍പുറത്തായാലും നഗരത്തിലായാലും ഇപ്പോള്‍ മഴയോടൊപ്പം ചില പേടികളും എത്തും. രോഗങ്ങളെക്കുറിച്ചും വെള്ളപ്പൊക്കത്തെക്കുറിച്ചുമൊക്കെയുള്ള പേടികള്‍. ഇന്നുവരെ കേട്ടിട്ടില്ലാത്ത ചില ..
കുട്ടനാടിനു പുറത്തുള്ളവര്‍ക്ക് തകഴി എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മവരിക, കഥാകാരന് തകഴി ശിവശങ്കരപ്പിള്ളയെ ആണ്. കുട്ടനാട്ടുകാര്‍ക്ക് തകഴി എന്ന സ്ഥലവും. നല്ല വിളവുകിട്ടുന്ന ധാരാളം നെല്‍പ്പാടങ്ങളുള്ള ..
ഈ വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് തമിഴ്നാട്ടിലെ ഗൂഢല്ലൂരില്‍ വച്ചാണ്. ഊട്ടിയുടെ താഴ്വരപ്പട്ടണമാണ്് ഗൂഢല്ലൂര്‍. ഞങ്ങളുടെ യാത്ര ഊട്ടിയിലേക്കല്ല, ബന്ദിപ്പൂരിലേക്ക്. കാടും കാട്ടുമൃഗങ്ങളെയും ..
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്.സി.പി. രാമസ്വാമി അയ്യരെ വെട്ടിപരുക്കേല്‍പ്പിച്ച കെ.സി.എസ്. മണിയുടെ വീടിനു മുന്പിലൂടെയാണ് എന്റെ വീട്ടിലേക്കുള്ള വഴി. മണിസ്വാമിയെ നന്നേ ചെറുപ്പം മുതലേ ..
ഒരിക്കല്‍ നാട്ടില്‍ എത്തിയപ്പോള്‍ കോന്നി ആനക്കൂട് കാണാന്‍ പോകണമെന്ന് തീരുമാനിച്ചു. അവിചാരിതമായ എന്തോ കാരണങ്ങളാല്‍ നടന്നില്ല. ഉച്ചയ്ക്ക് വെയില് ചാഞ്ഞുതുടങ്ങി. വീണുകിട്ടിയ ഒഴിവുസമയം. ..
അമ്മയുടെ അമ്മ നൂറ്റിമൂന്നാം വയസിലാണ് മരിച്ചത്, നാലഞ്ചുകൊല്ലം മുന്‍പ്. ചെറുപ്പത്തില്‍ അമ്മവീട്ടില്‍ പോകാന്‍ വലിയ ഉത്സാഹമായിരുന്നു. അതിനൊരു കാരണം കഥകളാണ്. അമ്മൂമ്മ പറയുന്ന കഥകള്‍. രാമായണകഥകള്‍, ..
കളത്തില്‍ എന്നാണ് ഞങ്ങളുടെ വീട്ടുപേര്. കളം എന്നാല്‍ പാടത്തെ നെല്ല് കൊയ്ത് കറ്റ അടുക്കി വയ്ക്കുന്ന സ്ഥലമാണ്. പാടത്തിനെ ക്കാള്‍ ഉയരം കാണും. കളത്തില്‍ വച്ചാണ് കറ്റ മെതിച്ച് നെല്ലാക്കുക. അങ്ങനെ ..
കുട്ടനാട്ടിലെ ഞങ്ങളുടെ വീടിനുചുറ്റും നിറയെ പാടങ്ങളാണ്. മഴ ഒന്നു ചാറേണ്ട താമസം, തവളകള്‍ പാടവ രമ്പിലും വഴിവക്കിലുമൊക്കയിരുന്ന് പേക്രോം...പേക്രോം.. പാട്ട് തുടങ്ങും. കുട്ടിക്കാലത്ത് തവളകള്‍ ..
രണ്ടുദിവസത്തെ ഒഴിവുകിട്ടിയാല്‍ ആദ്യത്തെ ആലോചന എവിടേക്ക് യാത്രപോകാം എന്നാണ്. പുതിയ സ്ഥലങ്ങളും കാഴ്ചകളും ആളു കളും നമ്മളെ പലതും പഠിപ്പിക്കും. പുസ്തകങ്ങളിലും ക്ലാസ് മുറികളിലും ഇല്ലാത്ത ..
ചെറുപ്പം മുതലേ ചെടികളോട് വലിയ ഇഷ്ടമായിരുന്നു. നെല്‍പ്പാടത്തെ വരമ്പില്പ്പോയി വെറുതേ കുത്തിയിരിക്കും. പ്ലാവിന്റെയും മാവിന്റെയും അരികില്‍ പൂരം കാണുന്നതുപോലെ നില്ക്കും. ആദ്യമൊക്കെ ചെടികളോടും ..
ഒരുദിവസം രാവിലെ കുറച്ചകലെ താമസിക്കുന്ന ഒരു സ്ത്രീ വീട്ടിലെത്തി. ഒരു ടെലഗ്രാമും കൈയിലുണ്ട്. അച്ഛനെക്കൊണ്ട് ആ ടെലഗ്രാം വായിപ്പിക്കാനാണ് അവര്‍ വന്നത്. അച്ഛന് അതു വായിച്ചിട്ടു പറഞ്ഞു: 'രാരിച്ചന്‍ ..
അച്ഛന് വലിയ അയ്യപ്പഭക്തനാണ്. അഞ്ച് വയസ്സ് തികയുന്നതിനു മുന്‍പുതന്നെ എന്നെയും കൊണ്ടുപോകുമായിരുന്നു ശബരിമലയ്ക്ക്. കാ ട്ടിലേക്കുള്ള യാത്ര അന്നേ ഇഷ്ടമാണ്. കാട്ടുവഴിയില്, കാടിനെ നോക്കിനടന്ന് ..
'ഇന്ന് ഞാന്‍ സ്കൂളില്‍ പോകുന്നില്ല!', ഒരു ദിവസം രാവിലെ മറ്റു മുന്നറിയിപ്പുകളൊന്നും ഇല്ലാതെ ഞാന്‍ അമ്മയോട് പറഞ്ഞു. ചിലപ്പോള്‍ വയറുവേദനയെന്നോ, തലവേദനയെന്നോ ഒക്കെ ചില കാരണങ്ങള്‍ കൂടി പറയാറുണ്ട്. ..
വഴിയരികില്‍ കോഴിയുടെ അവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ അതിശയിച്ചു- ഈ നാട്ടിന്‍പുറവും നഗരമായോ എന്ന്! കുറച്ചുകൂടി അടുത്തുചെന്നപ്പോള്‍ മനസ്സിലായി, അതൊരു കൊക്കാണ്. ശരീരത്തിലെ മാംസമുള്ള ഭാഗമെല്ലാം ..