ഉള്ളിലുള്ള കാടും പുഴയും!
ഡോ.കെസി.കൃഷ്ണകുമാര്‍

രണ്ടുദിവസത്തെ ഒഴിവുകിട്ടിയാല്‍ ആദ്യത്തെ ആലോചന എവിടേക്ക് യാത്രപോകാം എന്നാണ്. പുതിയ സ്ഥലങ്ങളും കാഴ്ചകളും ആളു

നഗരത്തിരക്കുകള്‍ വിട്ട് നാട്ടുപാതയിലേക്ക് ബസ് നീങ്ങി. പരിഷ്ക്കാരത്തിന് വഴങ്ങിക്കൊടുക്കാത്ത കാടഴക്. ബസ് സ്റ്റോപ്പുകള്ക്കിടയിലെ ദൂരം കൂടി വന്നു. ബസ് കാത്തുനില്ക്കുന്നവരുടെ എണ്ണവും കൂടി. അവരൊക്കെ സ്ഥിരം യാത്രക്കാരാണ്. വാഴക്കുല, റബ്ബര്‍ ഷീറ്റ്, ജാതിക്ക, അങ്ങനെ ഒരുപാട് സാധനങ്ങളുമുണ്ട് യാത്രയ്ക്ക്്. 'ഓര്‍ഡിനറി' സിനിമയിലെ പോലെ ഒരു വണ്ടി. ഇത് കെ.എസ്.ആര്.ടി.സി. അല്ല എന്നൊരു വ്യത്യാസം മാത്രം.


യാത്രാക്ഷീണം കൊണ്ട്് അന്ന് എല്ലാവരും നേരത്തേ ഉറങ്ങി. ഉറങ്ങാതിരുന്നിട്ടും വലിയ കാര്യമൊന്നുമില്ല. സന്ധ്യ കഴിഞ്ഞാല്‍ എങ്ങും ഇരുട്ടാണ്. അതിനെ ശല്യം ചെയ്യാന്‍ വൈദ്യുതിയൊന്നും അവിടേക്ക് എത്തിയിട്ടേയില്ല. ആകാശത്തില്‍ നക്ഷത്രങ്ങളും മരങ്ങള്‍ക്കിടയില്‍ മിന്നാമിന്നികളും ഇരുട്ടിനെ അടയാളപ്പെടുത്തുന്നു. ഏഴുമണി കഴിയുമ്പോള്‍തന്നെ എല്ലാവരും ഉറക്കത്തിനുള്ള വട്ടം കൂട്ടും. രാത്രിക്ക് പേടിപ്പെടുത്തുന്ന നിശബ്ദത...
കിളികളുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അന്നുവരെ കേട്ടിട്ടില്ലാത്ത പലതരം ശബ്ദങ്ങള്‍. കിളികള്‍ മാത്രമല്ല, ആളുകളും പുലര്‍ച്ചെ തന്നെ സജീവമായിക്കഴിഞ്ഞു. പല്ലുതേപ്പും കുളിയുമൊക്കെ അടുത്തുള്ള പുഴയിലാണ്. പുഴയ്ക്കപ്പുറം നിബിഡവനം. കാടിറങ്ങിവരുന്ന പുഴ, പുലര്‍ച്ചെ എത്ര കണ്ടാലും മതിവരില്ല. അതിന്റെ ഒച്ചയില്‍ കാട് നാടിനോട് പറയാന്‍ ഏല്പിച്ച പലതുമുണ്ട്. മരം വെട്ടരുത്, പുഴയെ കൊല്ലരുത് അങ്ങനെ പലതും...

മലമുകളിലുള്ള ഒരു ക്ഷേത്രത്തിലേക്കാണ് ഞങ്ങള്‍ രാവിലെ പുറപ്പെട്ടത്. കാടുകടന്ന് ആറേഴു കിലോമീറ്റര്‍ നടക്കണം. ചിലയിടങ്ങളില്‍ വീടുകളുണ്ട്. ഇടയ്ക്കൊരിടത്ത് ചക്കയുടെ മണം! നല്ല തേന്‍ വരിക്കയാണെന്നുറപ്പ്. വരിക്കച്ചക്കയെക്കുറിച്ചോര്ത്താല് തന്നെ കൊതിയടക്കാന്‍ കഴിയില്ല എനിക്ക്. മണം പിടിച്ചെത്തിയപ്പോള്‍ ഒരു പ്ലാവിന്റെ ചുവടുനിറയെ ചക്ക. തേന്‍ വരിക്കകള്‍ വീണുചിതറിക്കിടക്കുകയാണ്, മണ്ണില്‍ കുഴഞ്ഞ് അങ്ങനെ... ഹൃദയഭേദകമായ കാഴ്ച!

അപ്പോഴാണ് താഴെക്കിടക്കുന്ന ചക്കകളുടെ ദുരവസ്ഥയുടെ കാരണം പിടികിട്ടിയത്. '' അല്ലാ, ഒരു കഷ്ണം ചക്ക തിന്നാന്‍ തരാമോ?'',ഞങ്ങള്‍ ചോദിച്ചു. ഈ ചോദ്യം അവര്‍ തീരെ പ്രതീക്ഷിച്ചില്ലെന്ന് ഉറപ്പ്! അതിന്റെയൊരു പരിഭ്രമം മാറിയപ്പോള്‍ അവര്‍ പറഞ്ഞു: '' ചക്ക ഇനീം വീഴും! പന്നി വരുന്നതിനുമുന്പ് എടുത്താല്‍ തിന്നാം!''
ഞങ്ങള്‍ സമാധാനത്തോടെ മുകളിലേക്കുനോക്കി കാത്തിരുന്നു. വൈകാതെ വീണു, കാത്തിരിപ്പിന്റെ വരിക്ക! അടിവശം മാത്രം കുറച്ചൊന്ന് പതുങ്ങിപ്പോയതല്ലാതെ മറ്റു പരിക്കുകളൊന്നുമില്ല. പന്നിയെക്കാള്‍ വേഗത്തില്‍ ഞങ്ങള്‍ പാഞ്ഞെത്തി. നന്നായി പഴുത്തതു കൊണ്ട് പുറം പാളി കൈകൊണ്ടുതന്നെ പൊളിച്ചു നീക്കാം. അങ്ങനെ നിമിഷങ്ങള്‍ക്കകം നാലഞ്ചുപേര് ഒരു ചക്കയ്ക്കു ചുറ്റുമിരുന്ന് ആര്‍ത്തിയോടെ തീറ്റതുടങ്ങി!
കഷ്ടിച്ച് ഒരു പത്തുമിനിറ്റുകൊണ്ട് മണ്ണുപറ്റാത്ത ചക്കച്ചുള മുഴുവന്‍ ക്ലോസ്. അപ്പോഴാണ് ചുറ്റും നില്‍ക്കുന്നവരെ ശ്രദ്ധിച്ചത്. പന്നിയെക്കാള്‍ മോശം സ്വഭാവമുള്ള കുറച്ചു പിള്ളേര് വന്നിട്ടുണ്ടെന്നറിഞ്ഞ് വന്നതാവണം. ഞങ്ങള്‍ ചക്ക ആസ്വദിച്ചതുപോലെ അവര്‍ ഞങ്ങളുടെ ചക്കതീറ്റയും ആസ്വദിച്ചു.
നട്ടുച്ചയ്ക്കുപോലും വെയില് കടക്കാത്ത കാട്്. വള്ളികളും പൊന്തകളും പടര്‍ന്നുപിടിച്ച കരുത്തുള്ള കാട്. വഴിതെറ്റാന്‍ പോലും ഒരു കാട്ടുവഴി ഇല്ല. പൊന്തകള്‍ വകഞ്ഞുമാറ്റി ഞങ്ങള്‍ നീങ്ങി. ഇടയ്ക്കിടയ്ക്ക് നെല്ലി മരങ്ങളുണ്ട്. നെല്ലിക്ക തിന്ന്, നീര്‍ച്ചാലിലെ വെള്ളം കുടിച്ച് അങ്ങനെ...

മറുപടി പറയാന്‍ ഞങ്ങള്‍ നിന്നില്ല. അല്ലെങ്കില്‍ കോവിലിലേക്കുള്ള യാത്ര മുടങ്ങിയതിന്റെ നൂറുകഥകളെങ്കിലും കേള്‍ക്കേണ്ടിവന്നേനെ. ജോസേട്ടന് പറഞ്ഞതെത്ര ശരി, എന്ന മട്ടില്‍ തലയാട്ടിയിട്ട് ഞങ്ങള്‍ വേഗം നടന്നു!
വൈകുന്നേരം വീണ്ടും പുഴയിലേക്ക്. രാവിലത്തെ പുഴയല്ല, വൈകുന്നേരത്തേത്. കുന്നും കാടും കയറി ഞങ്ങളും ആകെ ക്ഷീണിച്ചിരുന്നു. പുഴയ്ക്കു നടുവില്‍ ഒരു കയമുണ്ട്. പാറക്കെട്ടിനുനടുവില് നല്ല ആഴമുള്ള ഒന്ന്. ഒരു മയവുമില്ലാതെ ഞങ്ങള്‍ കയത്തിലേക്ക് ചാടി. അടുത്ത് ഉണങ്ങിനിന്ന മരത്തിന്റെ ഒരു കഷണം കയത്തിലേക്ക് തള്ളിയിട്ടു. എന്നിട്ട് അതില്‍ കയറി വള്ളം തുഴയലും വള്ളംകളിയുമൊക്കയായി ആഘോഷം തന്നെ! നേരം സന്ധ്യയായപ്പോള്‍ കയത്തില്‍ നിന്ന് കയറാതെ വഴിയില്ല. ക്ഷീണമെല്ലാം അലിഞ്ഞുപോയി. കയത്തിന് ക്ഷീണം ബാധിച്ചോ എന്ന് നോക്കി. ഇല്ല, ഒരു കുഴപ്പവുമില്ല. വേണേല്‍ ഇനിയും ചാടിക്കോ എന്ന മട്ട്.

അതുകേട്ട് ഞങ്ങള്‍ കുറച്ചുനേരം പരസ്പരം നോക്കി അനങ്ങാതെ നിന്നു. പിന്നെ ആശ്വാസത്തോടെ ചിരിച്ചു. ''നമ്മുടെ ആദ്യത്തെ ചാട്ടത്തില്‍ തന്നെ നീര്‍നായ പേടിച്ച് ചത്തുകാണും!'' എന്ന് വീരസ്യം പറയുമ്പോഴും അതില്‍ പേടിയുടെ നിഴലാട്ടമുണ്ടായിരുന്നു!
പത്തുപതിനഞ്ച് വര്‍ഷം കഴിഞ്ഞിട്ടും തേക്കുതോട്ടിലേക്ക് ഞാന്‍ വീണ്ടും പോയിട്ടില്ല. കരുത്തുള്ള കാടും കറന്റില്ലാത്ത നാടും നല്ലപുഴയും പൂമ്പാറ്റയുമൊക്കെ ഇപ്പോഴും ഒരു മാറ്റവുമില്ലാതെ മനസ്സിലുണ്ട്. അവിടെ പരിഷ്കാരങ്ങള്‍ വന്ന് എന്തൊക്കെ മാറിയിട്ടുണ്ടാവും! വേണ്ട, അതുകാണാനായി ഇനി അവിടേക്ക് പോകണ്ട. ഉള്ളിലുള്ളത് പോകാതിരിക്കട്ടെ!
വര
