ഒരു കോഴിച്ചെടിയും ഒരുകൂട് കടലമിഠായിയും!
ഡോ.കെസി.കൃഷ്ണകുമാര്‍


വിളക്കുകത്തിക്കുമ്പോഴേക്കും മൊട്ടുകള്‍ മിക്കതും വിടര്‍ന്നിട്ടുണ്ടാവും. പിന്നെ പതുക്കെ അകത്തേക്ക് പോകും. ഈ പോക്കിന് ഒരു കാരണം കൂടിയുണ്ട്. ഇരുട്ട് വീണുതുടങ്ങുമ്പോള്‍ അടുത്തുള്ള പുളിമരത്തില്‍ മൂങ്ങകള്വരും. ചെറിയ മൂങ്ങയെ നത്ത് എന്നാണ് നാട്ടില്‍ വിളിക്കുക. നത്തിന്റെ ഒച്ച എനിക്ക് പേടിയാണ്. ഉണ്ടക്കണ്ണും തലതിരിച്ചുള്ള നോട്ടവും ഒക്കെ സഹിക്കാം. പക്ഷേ, ഒച്ചകേട്ടാല്‍ പിന്നെ ഒരു നിമിഷം അവിടെ നില്‍ക്കില്ല.

ബന്ധുക്കളുടെയോ, കൂട്ടുകാരുടെയോ വീട്ടില്‍പ്പോയാല്‍ പുതിയ ചെടികളുടെ വിത്തോ, തൈയോ ഒക്കെ കൊണ്ടു വരും. പിന്നെ പൂന്തോട്ടം മോടി പിടിപ്പിക്കലാണ് പണി. കുരങ്ങുവാലനും സീനിയയും ബാല്സവുമൊക്കെ അന്നത്തെ സൂപ്പര്‍താരങ്ങളായിരുന്നു. ഏറെക്കാലം എന്റെ ഒരേയൊരു കളിക്കൂട്ടായിരുന്നു രശ്മി. ബന്ധുവാണ്്, അമ്മൂമ്മയുടെ ചേച്ചിയുടെ മകളുടെ മകള്‍. ഒരേപ്രായം, ഒരേ ക്ലാസ്, ഒരേ സ്ക്കൂള്... അവരുടെ വീടിനു മുന്പിലൂടെയാണ് സ്ക്കൂളിലേക്ക് പോകുക. സ്ക്കൂളില്‍ നിന്നു വന്നാലും ഞങ്ങള്‍ പറമ്പിലോ പാടത്തോ ഒക്കെ ചുറ്റി നടക്കും. രശ്മിക്കുമുണ്ട് വീട്ടലൊരു പൂന്തോട്ടം. എന്നും സ്ക്കൂളില്‍ പോകുമ്പോള്‍ നോക്കും അതില്‍ പുതിയ പൂക്കള്‍ വല്ലതും വിരിഞ്ഞിട്ടുണ്ടോ എന്ന്.

ഒരുദിവസം ആ തോട്ടത്തില്‍ രണ്ട് കോഴിപ്പൂച്ചെടികള്! എവിടെനിന്നോ കൊണ്ടുവന്ന് നട്ടതാണ്. രണ്ടിലും പൂവുമുണ്ട്. പൂവന്‍കോഴിയുടെ തലപ്പൂവുപോലെയാണ് ഈ ചെടിയുടെ പൂവുകള്‍. ചെടിയുടെ കുടുമയിലാണ് , പട്ടുപോലെയുള്ള ചുവന്ന പൂവ്. തലച്ചോറുമാതിരി അടുങ്ങി അടുങ്ങി ഇരിക്കും. തൊട്ടാല്‍ വെല്‍വെറ്റ് തുണിയില്‍ തൊടുന്ന പോലെ. അന്ന് രാവിലെ ക്ലാസിലിരുന്നപ്പോള്‍ മുഴുവന്‍ ഞാന്‍ ആകോഴിച്ചെടിയെക്കുറിച്ച് ഓര്‍ത്തുകൊണ്ടിരുന്നു. ഉച്ചയ്ക്ക് വീട്ടിലേക്ക് നടക്കുമ്പോഴും ആകോഴിച്ചെടി തന്നെ മനസ്സില്‍. ഒടുവില്‍ ചെടിയുടെ അടു

ഉച്ചയ്ക്ക് ഊണുകഴിക്കുമ്പോള്‍ എനിക്ക് ആകെയൊരു അസ്വസ്ഥത. കൈക്കും കാലിനും വിറയല്‍. ഊണുകഴിച്ചെന്നുവരുത്തി ഞാന്‍ എഴുനേറ്റു. അപ്പോഴേക്കും അപ്പച്ചിഎത്തി. ഞാന്‍ പഠിക്കുന്ന സ്ക്കൂളിന്റെ ഹെഡ്മിസ്ട്രസാണ് അപ്പച്ചി. കുറച്ചകലെയാണ്് അപ്പച്ചിതാമസിക്കുന്നത്. പക്ഷേ, ഊണുകഴിക്കാന്‍ വീട്ടില്‍ വരും. അപ്പച്ചിക്ക് മുഖം കൊടുക്കതെ ഞാന്‍ സ്ക്കൂളിലേക്ക് പോയി. മുറ്റത്തു കൂടി പോകുമ്പോള്‍ രശ്മിയുടെ വീട്ടിലേക്കൊന്ന് നോക്കി. അവിടെ കുഴപ്പമൊന്നുമില്ല. ചെടി പറിച്ചെടുത്ത സ്ഥലത്തേക്കും നോക്കി. എന്നിട്ട് ഒരു നെടുവീര്‍പ്പോടെ വേഗം നടന്നു. ക്ലാസിലെത്തിയിട്ടും ആകെ കുഴപ്പം തന്നെ. ആകെ യൊരു പുകച്ചില്‍. ഞാന്‍ കളിക്കാനൊന്നും പോയില്ല. ബഞ്ചില്‍ കല്ലുപോലെ ഇരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വീടിനടുത്തുനിന്ന് വരുന്ന ഒരു കുട്ടി വന്നു പറഞ്ഞു. 'തന്നെ ലീലമ്മസാറ് വിളിക്കുന്നു. വേഗം വീട്ടിലേക്ക് ചെല്ലാന്‍.'
ഭൂമി ഒന്നാകെ കറങ്ങുന്നതുപോലെ തോന്നി. ഞാന്‍ പാതാളത്തിലേക്ക്് താഴ്ന്നു പോകുമോ എന്നൊരു പേടി. തിരിച്ചു നടക്കുമ്പോഴാണ് സ്ക്കൂളില്‍നിന്ന് വീട്ടിലേക്ക് ഒത്തിരി ദൂരമുണ്ടെന്ന് എനിക്കു മനസ്സിലായത്. രശ്മിയുടെ വീട്ടില്‍ കാത്തുനില്‍പ്പുണ്ട് അപ്പച്ചി. കൂടെ രശ്മിയുമുണ്ട്. എനിക്ക് തലകറങ്ങി.
'നീ ഇവളുടെ കോഴിച്ചെടി എടുത്തോ?', അപ്പച്ചി ചോദിച്ചു.

എന്റെ മുഖവും ശരീരവും ഞാനാണ് ആ കള്ളന് എന്ന് കുറേനേരമായി വിളിച്ചു പറയുന്നുണ്ട്. എന്നിട്ടും ഞാന്‍ പറഞ്ഞു: 'ഇല്ല!'
'പക്ഷേ, നിന്റെ ചെടികള്‍ക്കിടയില്‍ അതു കണ്ടല്ലോ?' അപ്പച്ചി എല്ലാകാര്യവും മനസ്സിലാക്കി. എന്നിട്ടും ഞാന്‍ പറഞ്ഞു:' അത് എന്റെ കൂട്ടുകാരന്റെ വീട്ടില്‍നിന്ന്് ഞാന്‍ കൊണ്ടുവന്നതാ!'
അപ്പച്ചി എന്നേയും കൂട്ടിക്കൊണ്ട് വീട്ടിലേക്ക് നടന്നു. എന്നിട്ട് പറഞ്ഞു :' നിനക്ക് ചെടികളോട് വലിയ ഇഷ്ടമാണെന്ന് എനിക്കറിയാം. കോഴിച്ചെടി എത്രവേണമെങ്കിലും നിനക്ക് ഞാന്‍ കൊണ്ടുത്തരാം. പക്ഷേ, മറ്റൊരാളുടെ മുതല്‍ എടുക്കാന്‍ പാടില്ല. അത് വലിയ തെറ്റാണ്. ആ ചെടി നീ അവിടുന്ന് എടുത്തതാണെന്ന് എനിക്കറിയാം. അത് തിരിച്ചു കൊടുത്തേക്ക്!'

അന്ന് ഞാന്‍ പിന്നെ സ്കൂളില്‍ പോയില്ല. എത്രയോ നേരം ഏങ്ങലടിച്ചു കരഞ്ഞു. സ്കൂളില്‍ ചെന്നുകേറുമ്പോള്‍ എല്ലാവരും എന്നെ കള്ളന് കള്ളന് എന്നു വിളിക്കുന്നത് ഞാന്‍ മനസ്സില്‍ കണ്ടു. അപ്പോള്‍ വീണ്ടും കരഞ്ഞു.
അന്ന്, വൈകുന്നേരവും അപ്പച്ചി വീട്ടിലേക്കുവന്നു. എല്ലാദിവസവും സ്കൂളില്‍ നിന്ന് നേരേ പോകുകയാണ് പതിവ്. എന്റെ പുസ്തകങ്ങളും സ്ലേറ്റും കൊണ്ടുത്തന്നു. കൂടെ ഒരു കൂട് കടല മിഠായിയും. അപ്പോഴും എന്റെ മുഖത്തെ പേടിയും സങ്കടവും ഒന്നും മാറിയിരുന്നില്ല. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ അമ്മവന്നു. രശ്മിയുടെ അമ്മയോട് എന്തൊക്കെയാ സംസാരിച്ചു നില്ക്കുന്നതു കണ്ടപ്പോള്‍ എന്റെ ഉള്ള് കാളി! പക്ഷേ, അമ്മ വന്നിട്ട് ഒന്നും ചോദിച്ചില്ല. ഉച്ചയ്ക്ക് സ്കൂളില്‍ പോകാഞ്ഞതെന്താണെന്ന് പോലും. അപ്പോള്‍ എനിക്ക് കൂടുതല്‍ പേടിയായി, അച്ഛന് വരാന്‍ കാത്തിരിക്കുന്നതാണോ? എങ്കില്‍ ആകെ കുഴപ്പമാണ്. അച്ഛന് എന്നെ അടിക്കാറില്ല. നാലോ, അഞ്ചോ തവണ ഒഴിച്ച്. ഇത് അച്ഛന്റെ തല്ല് കിട്ടേണ്ടകുറ്റമാണെന്ന് ഉച്ച മുതല്‍ വൈകുന്നേരം വരെ ആലോചിച്ച് ഞാന്‍ ഉറപ്പിച്ചിരുന്നു. തേങ്ങാ മോഷ്ടിച്ചതിന് ഒരാളെ കുറേപ്പേര് ചേര്‍ന്ന് കെട്ടിയിട്ട് തല്ലുന്നത് ഞാന്‍ ഒരിക്കല്‍ കണ്ടിട്ടുണ്ട്. അപ്പോഴേക്കും അച്ഛനും എത്തി. പക്ഷേ, ഒന്നും സംഭവിച്ചില്ല, ഒന്നും ചേദിച്ചുമില്ല. അന്ന് കളിക്കാനായി രശ്മിയും വന്നില്ല.

എന്റെ ചെടി മോഷണത്തെക്കുറിച്ച് പിന്നീട് ആരും സംസാരിച്ചതേയില്ല. അങ്ങനെ ജീവിതത്തിലെ ആദ്യമോഷണത്തിന് എനിക്ക് ശിക്ഷകിട്ടിയില്ല. പക്ഷേ, വര്‍ഷമിത്ര കഴിഞ്ഞിട്ടും ആ സംഭവം ഓര്‍ക്കുമ്പോള്‍ എനിക്ക് കുറ്റബോധം തോന്നാറുണ്ട്. അന്ന് അപ്പച്ചി വാങ്ങിത്തന്ന കടല മിഠായി, മോഷമത്തിനുള്ള സമ്മാനമായിരുന്നില്ല. മോഷണം ഒരു തെറ്റാണ് എന്ന് തിരിച്ചറിഞ്ഞതിനുള്ള സമ്മാനമായിരുന്നു. അത്് എനിക്ക് പിന്നീട് മനസ്സിലായി. ഇപ്പോഴും കടലമിഠായി എനിക്ക് വലിയ ഇഷ്ടമാണ്, ചെടികളും.
വര
