രാമായണവും മഹാഭാരതവും
വേദകാലത്തിന്റെ അവസാന ഘട്ടത്തിലാണ് നമ്മുടെ മഹത്തായ ഇതിഹാസ കാവ്യങ്ങളായ മഹാഭാരതവും രാമായണവും രചിക്കപ്പെടുന്നത്. പില്ക്കാലവൈദികകാലഘട്ടത്തിലെത്തിയപ്പോള് ആര്യന്മാരുടെ വീക്ഷണത്തിലും സംസ്കാരത്തിലും സാമൂഹിക ജീവിതത്തിലുമൊക്കെ വന്ന മാറ്റം വ്യക്തമായി പ്രതിഫലിപ്പിക്കപ്പെടുന്നവയാണ് ഈ രണ്ടു കാവ്യങ്ങളും. മഹാഭാരതത്തിലെ ശത്രുപക്ഷങ്ങളായ കൗരവരും പാണ്ഡവരും ആര്യന്മാരുടെ ഇടയില്‍ത്തന്നെയുള്ള വിവിധ വംശങ്ങളെയാണ് പ്രിതിനിധാനം ചെയ്യുന്നത്. മഹാഭാരതയുദ്ധത്തില്‍ ഇന്ത്യയിലെ എല്ലാ രാജാക്കന്മാരും ഇരുചേരികളായി പിരിഞ്ഞ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കണക്കാക്കുന്നു. രാമായണത്തിലാവട്ടെ, കഥാനായകനായ ശ്രീരാമന് ആര്യസംസ്കാരത്തെ പ്രതിനിധീകരിക്കുമ്പോള്‍, പ്രതിനായകനായ രാവണന് ദ്രാവിഡസംസ്കാരത്തിന്റെ പ്രതിനിധിയാണ്. ആര്യന്മാര് ദ്രാവിഡന്മാരുടെ മേല്‍ നേടിയ അന്തിമവിജയമാണ് രാമായണത്തില്‍ ചിത്രീകരിക്കപ്പെടുന്നത്.
തയ്യാറാക്കിയത് സുരേന്ദ്രന് ചീക്കിലോട്