വേദങ്ങളും ഉപനിഷത്തുക്കളും

ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നീ നാലു വേദങ്ങള്‍ ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യകൃതികളായി കണക്കാക്കപ്പെടുന്നു. ആര്യന്മാരുടെ ആദ്യകാല സംസ്കാരത്തെപ്പറ്റി വിലപ്പെട്ട സൂചനകള്‍ ലഭിക്കുന്നത് വേദങ്ങളില്‍നിന്നാണ്. ഋഗ്വേദകാലത്തെ ആര്യന് സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനം യമുന, സത്ലജ് നദികളുടെ തീരങ്ങളിലുള്ള ഭൂപ്രദേശമായിരുന്നെന്ന് കരുതപ്പെടുന്നു. പഞ്ചാബിലെ അഞ്ച് നദികളുടെ തീരങ്ങളും അവരുടെ ആവാസകേന്ദ്രമായിരിക്കാമെന്ന് ഋഗ്വേദത്തിലെ സൂചനകളില്‍നിന്ന് ഗ്രഹിക്കാനാവും.
തയ്യാറാക്കിയത് സുരേന്ദ്രന് ചീക്കിലോട്