വീകൂളില്‍നിന്ന് വാടിയ മുഖവുമായാണ് സഞ്ജു വന്നത്്. സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഡേയില്‍ ഓട്ടമത്സരത്തില്‍ സമ്മാനം കിട്ടാത്തതിന്റെ സങ്കടം!
സ്‌നേഹത്തോടെ അമ്മ ചോദിച്ചു. ''എത്രാം സ്ഥാനമാണ് മോന് ്?''
''നാലാം സ്ഥാനം'' കണ്ണീരോടെത്തന്നെ മറുപടി.
''എത്ര പേര്‍ പങ്കെടുത്തു''
'' 16 പേര്‍. ''
''16 പേരില്‍ നാലാം സ്ഥാനക്കാരനായില്ലേ? അതിന് അമ്മ പ്രത്യേക സമ്മാനം തരുന്നുണ്ട്്''. 'അടുത്ത തവണ ഒന്നാം സ്ഥാനക്കാരനാവുമ്പോള്‍ വേറെയും സമ്മാനമുണ്ട് ' അമ്മ പറഞ്ഞപ്പോള്‍ അവന് ചിരിവന്നു.

ചെറിയ കാര്യങ്ങള്‍ എന്ന് നമുക്ക് തോന്നുന്നവ കുട്ടികള്‍ക്ക് വലിയ തോല്‍വികളായി തോന്നിയേക്കാം. രണ്ടോ മൂന്നോ തവണ അങ്ങനെ സംഭവിച്ചാല്‍ അപകര്‍ഷതാബോധത്തിലേക്കും ആത്മവിശ്വാസമില്ലായ്മയിലേക്കും കുട്ടിയെ കൊണ്ടെത്തിക്കും. ഒരു കുട്ടിക്കും എപ്പോഴും എല്ലായിടത്തും ഒന്നാം സ്ഥാനക്കാരനാവാന്‍ കഴിയില്ല. തോല്‍വികള്‍ എല്ലാവര്‍ക്കുമുണ്ടാവും. എന്നാല്‍ മാതാപിതാക്കളുടെ മനസ്സില്‍ കിട്ടുന്ന ഒന്നാം സ്ഥാനം കൊണ്ട് കുട്ടിക്ക് ഈ തോല്‍വികളെ വിജയമാക്കി മാറ്റാനാവും.
'തോറ്റുപോകുന്നവന്‍' എന്ന് കുട്ടിക്ക് സ്വയം തോന്നാതിരിക്കലാണ് പ്രധാനം. അതിന് ആദ്യം മാതാപിതാക്കള്‍ക്ക് അങ്ങനെ തോന്നാതിരിക്കണം. കുട്ടിയുടെ പരാജയങ്ങളെ കുറ്റമായി കാണരുത്. അവരുടെ ചെറിയ തോല്‍വികളില്‍ ശാസിക്കുകയോ നിരാശ പ്രകടിപ്പിക്കുകയോ ചെയ്താല്‍ അതിലും വലിയ നിരാശയിലായിരിക്കും അത് കുട്ടികളെ കൊണ്ടെത്തിക്കുക. കുട്ടിക്ക് വേണ്ടത് നമ്മുടെ പിന്തുണയും പ്രോത്സാഹനവുമാണ്.
തോല്‍വിയില്‍നിന്ന് കുട്ടികള്‍ പഠിക്കേണ്ട ചിലതുണ്ട്. തോല്‍വി എങ്ങനെ ഉണ്ടാവുന്നുവെന്ന് മനസ്സിലാക്കാന്‍ അവനെ സഹായിക്കണം. ഒപ്പം എങ്ങനെ വിജയിക്കണമെന്ന് പറഞ്ഞുകൊടുക്കുകയുമാവാം. എന്നാല്‍ ഒന്നാം സ്ഥാനത്തെത്തുകയാണ് ഏറ്റവും വലിയ കാര്യമെന്ന് തെറ്റിദ്ധരിപ്പിക്കരുത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നതാണ് മുഖ്യമെന്ന് പറഞ്ഞുകൊടുക്കുക. കുട്ടിക്ക്് വിജയിക്കാവുന്ന കാര്യങ്ങള്‍ എന്തെന്ന് നമ്മള്‍ മനസ്സിലാക്കണം. അതില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കാം.
ചെറിയ കഴിവുകളെപ്പോലും നമ്മള്‍ അംഗീകരിക്കുന്നതും അഭിനന്ദിക്കുന്നതും അവര്‍ക്ക് വലിയ ഇഷ്ടമാണ്. സ്വന്തം കഴിവില്‍ അഭിമാനിക്കാന്‍ അത് അവരെ പ്രേരിപ്പിക്കും. ജയിച്ചാലും തോറ്റാലും നമ്മുടെ സ്‌നേഹം അവര്‍ക്കുള്ളതാണെന്ന് കാണിച്ചുകൊടുക്കൂ. ഒപ്പം വ്യക്തിത്വവും ആത്മവിശ്വാസവും പകരുക. കണ്ണീരണിയാതെ എന്തിനേയും നേരിടാന്‍ കുട്ടികള്‍ക്ക് പിന്നെ പ്രയാസമുണ്ടാവില്ല.
ഒന്നോര്‍ത്താല്‍ ഒരിക്കല്‍ നമ്മളും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നില്ലേ?