കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ ചേരുന്നതിനുമുമ്പ് നേടിയെടുക്കേണ്ട കഴിവുകള്‍ക്കാണ് പ്രീ അക്കാദമിക് കഴിവുകള്‍ എന്നു പറയുന്നത്. കളികളിലൂടെ വളരെ ലളിതമായ രീതിയില്‍ ഈ കഴിവുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുവാന്‍ സാധിക്കും.
മാതാപിതാക്കള്‍ക്ക് ഇതിനുള്ള നിര്‍ദേശങ്ങള്‍ ചെയില്‍ഡ് ഗൈഡന്‍സ് ക്ലിനിക്കുകളില്‍ കൊടുക്കാറുണ്ട്. മാതാപിതാക്കള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ കുട്ടി വീട്ടില്‍ ഒറ്റപ്പെടാതിരിക്കാനായി പ്രീസ്‌കൂളില്‍ ചേര്‍ക്കുന്നത് നല്ലതാണ്. വീട്ടില്‍നിന്നോ പ്രീസ്‌കൂളില്‍നിന്നോ പ്രീ അക്കാദമിക് കഴിവുകള്‍ നേടിയെടുത്ത കുട്ടിക്ക് ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നാല്‍ പഠനപ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല.