
ഭര്‍ത്താവും ഭാര്യയും കഴിഞ്ഞ ഒരു വര്‍ഷത്തിലുണ്ടായ സന്തോഷിപ്പിക്കുന്നും ദുഖിപ്പിക്കുന്നതുമായകാര്യങ്ങള്‍ ഓര്‍ക്കുന്നതും അവയെ തരണംചെയ്തതെങ്ങനെയെന്ന് ചിന്തിക്കുന്നതും ഇപ്പോള്‍ നിസാരവും രസകരവുമായി തോന്നും. ഇവയ്‌ക്കൊക്കെയുമിടയില്‍ നങ്ങള്‍ തമ്മിലുള്ള ബന്ധത്തിനും കൂടുതല്‍ ഊഷ്മളതവന്നില്ലേ....കുഞ്ഞിന്റെ കുട്ടിത്തം ഓരോ ദിവസം ചെല്ലുംതോറും മാറിവരികയാണ്..ഈ സമയത്ത് പുതിയ കളിക്കോപ്പുകള്‍ കുഞ്ഞ് പ്രതീക്ഷിക്കും. വര്‍ണചിത്രങ്ങളുള്ള പുസ്തകങ്ങളും നാല്‍കാം.. ഒരുവയസ് ആകാറായതോടെ കുഞ്ഞിനെ ഡെ കെയര്‍ സെന്ററിലാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകാം..ചില ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ:
ജോലിസ്ഥലത്തിന് സമീപത്താകാന്‍ ശ്രദ്ധിക്കുക. അടിയന്തിരഘട്ടത്തില്‍ ഓടയെത്താന്‍ ഇത് സഹായകമാകും.
സുരക്ഷയ്ക്കും ആരോഗ്യത്തിനും വൃത്തിക്കും പ്രാധാന്യം നല്‍കുന്ന സ്ഥലം സെന്റര്‍ തിരഞ്ഞെടുക്കുക.
സെന്ററിലെ ഹെല്‍പര്‍മാരുടെ എണ്ണവും കുട്ടികളുടെ എണ്ണവും നോക്കുക. വളരെയേറ കുട്ടികള്‍ക്ക് കുറച്ച് ആയമാരാകുമ്പോള്‍ ശ്രദ്ധിക്കാന്‍ കഴിയാതെവരും.
കുട്ടകള്‍ക്ക് കളിക്കാനും മറ്റും സ്ഥലവും സൗകര്യവും ഉണ്ടോയെന്ന് പരിശോധിക്കുക.
കുട്ടികളോട് ആയമാര്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് നോക്കുക.
ഇടയ്ക്കിടെ സെന്റര്‍ സന്ദര്‍ശിക്കുക.